Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:05 AM GMT Updated On
date_range 25 March 2018 5:05 AM GMTജല സംരക്ഷണത്തിനും കൃഷിക്കും ഊന്നൽ നൽകി തെന്നല ഗ്രാമപഞ്ചായത്ത് ബജറ്റ്
text_fieldsbookmark_border
തിരൂരങ്ങാടി: ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ 2018-19 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഒരു കോടിയിലേറെ രൂപ വകയിരുത്തി തെന്നല ഗ്രാമപഞ്ചായത്ത് ബജറ്റിന് അംഗീകാരം നൽകി. തെന്നല പാടത്ത് തോട് നവീകരണത്തിന് 40 ലക്ഷം, വാളക്കുളം പാടം തോട് നവീകരണത്തിന് 30 ലക്ഷം, പഞ്ചായത്തിലെ എല്ലാ കുളങ്ങളും നവീകരിക്കാനും ആവശ്യമുള്ളിടത്ത് വി.സി.ബി നിർമാണത്തിനുമായി 40 ലക്ഷം എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. 11,07,14,071 രൂപ വരവും 9,53,85,780 രൂപ ചെലവും 1,53,28,291 രൂപ മിച്ചവും വരുന്ന ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സലീന കരുമ്പിൽ അവതരിപ്പിച്ചു. പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.വി. നൗഷാദ്, കെ. അബ്ദുൽ ഗഫൂർ, സി.പി. നസീമ, കെ.വി. മജീദ്, എം. കൃഷ്ണൻ, കെ.വി. സെയ്താലി, പി. അശ്റഫ്, സുഹൈൽ അത്താണിക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story