Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത്‌ ലീഗ്‌ പ്രതിരോധ ...

യൂത്ത്‌ ലീഗ്‌ പ്രതിരോധ വലയം

text_fields
bookmark_border
തേഞ്ഞിപ്പലം: ഫാറൂഖ്‌ കോളജ്‌ അധ്യാപകൻ ജൗഹർ മുനവ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ്‌ ചുമത്തി കേസെടുത്തതിൽ പ്രതിഷേധിച്ച് വള്ളിക്കുന്ന് മണ്ഡലം യൂത്ത്‌ ലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേളാരിയിൽ പ്രതിരോധ വലയം തീർത്തു. മതപഠന ക്ലാസിലെ പ്രഭാഷണത്തെ തെറ്റായി വ്യാഖ്യാനിച്ച്‌ കേസെടുത്ത പിണറായി പൊലീസി​െൻറ നടപടി പ്രതിഷേധാർഹവും ഇരട്ടത്താപ്പുമാണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. പരിപാടിയിൽ സി. അസീസ്‌, പി.കെ. നവാസ്‌, ഷമീർ കടലുണ്ടി, സവാദ്‌ കള്ളിയിൽ, പി. ജൈസൽ, പി.എ. സത്താർ, മുജീബ്‌ ആത്രപ്പിൽ, സി. ജൈസൽ മുസ്തഫ പള്ളിക്കൽ, കെ.ടി. ജാഫർ, പി. മുസ്തഫ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story