Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപകര്‍ക്കായി സമഗ്ര ...

അധ്യാപകര്‍ക്കായി സമഗ്ര പരിശീലനം നടപ്പാക്കും ^വൈസ് ചാന്‍സലര്‍

text_fields
bookmark_border
അധ്യാപകര്‍ക്കായി സമഗ്ര പരിശീലനം നടപ്പാക്കും -വൈസ് ചാന്‍സലര്‍ തേഞ്ഞിപ്പലം: അധ്യാപകരുടെ നിലവാരമാണ് രാഷ്ട്രത്തി​െൻറ നിലവാരം നിര്‍ണയിക്കുന്നതെന്ന കാഴ്ചപ്പാടനുസരിച്ച് അധ്യാപകര്‍ക്കായി സമഗ്രപരിശീലന പരിപാടി നടപ്പാക്കുമെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ പറഞ്ഞു. 'നവീന കാലഘട്ടത്തിലെ അക്കാദമിക് ശൈലികള്‍' എന്ന വിഷയത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും അധ്യാപകര്‍ക്കുമായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൗദ്ധിക, അക്കാദമിക നിലവാരം കാലാനുസൃതമായി ഉയര്‍ത്താനുള്ള ഊർജിത ശ്രമം അധ്യാപകര്‍ തന്നെയാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ്, പരീക്ഷ കണ്‍ട്രോളർ ഡോ. വി.വി. ജോര്‍ജ്കുട്ടി, ജേണലിസം പഠനവകുപ്പ് മേധാവി ഡോ. എന്‍. മുഹമ്മദലി, ഡി. ദാമോദര്‍ പ്രസാദ്, ഡോ. ഐ.പി. അബ്ദുല്‍ സലാം, ഡോ. പി. മുസ്തഫ ഫാറൂഖി, ഡോ. ഹുസൈന്‍ മടവൂര്‍, പ്രഫ. എന്‍.വി. അബ്ദുറഹിമാന്‍, എസ്. മുഹമ്മദ് യൂനുസ്, പ്രഫ. കെ. അഹമ്മദ് സയ്യിദ്, പ്രഫ. എന്‍. അബ്ദുള്ള, പി. റഷീദ് അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. കാലിക്കറ്റ് സര്‍വകലാശാല അറബിക് പഠനവകുപ്പി​െൻറയും അറബിക് കോളജ് പ്രിന്‍സിപ്പല്‍സ് ആൻഡ് മാനേജ്‌മ​െൻറ് അസോസിയേഷ​െൻറയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story