Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദികസമിതി...

വൈദികസമിതി യോഗത്തിനിടെ സഭ ആസ്ഥാനത്ത്​ വിശ്വാസികൾ തമ്മിലടിച്ചു

text_fields
bookmark_border
കൊച്ചി: ഭൂമിയിടപാട് വിവാദം ചർച്ച ചെയ്യാൻ ൈവദികസമിതിയോഗം നടക്കുന്നതിനിടെ സീറോ മലബാർസഭ ആസ്ഥാനത്ത് വിശ്വാസികൾ തമ്മിലടി. കർദിനാൾവിരുദ്ധ വിഭാഗമായ ആർച് ഡയോഷ്യൻ മൂവ്മ​െൻറ് ഫോർ ട്രാൻസ്െപരൻസി (എ.എം.ടി) പ്രവർത്തകർ സഭാ ആസ്ഥാനത്തിന് മുന്നിൽ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണമെന്ന പ്ലക്കാർഡുകളുമായി നേരേത്തതന്നെ നിലയുറപ്പിച്ചിരുന്നു. സഭയിലെ യുവജന വിഭാഗമായ കെ.സി.വൈ.എമ്മി​െൻറ രൂപത ഭാരവാഹികളും ഇവർക്കൊപ്പം എത്തിയിരുന്നു. എന്നാൽ, ഇവർക്കൊപ്പം കടന്നുകൂടിയ കർദിനാൾ അനുകൂല വിഭാഗത്തിലെ ഒരാളെ എ.എം.ടിക്കാർ ബലമായി പിടിച്ച് പുറത്താക്കി. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. എറണാകുളം സെൻട്രൽ പൊലീസെത്തിയാണ് ഇയാളെ മാറ്റിയത്. യോഗം ആരംഭിച്ചതിന് പിന്നാലെ കർദിനാൾ അനുകൂലിയായ മറ്റൊരാൾകൂടി വന്നതോടെ വീണ്ടും സംഘർഷമായി. ഇതിനിടെ, സഭ ആസ്ഥാനത്തിനകത്ത് നിന്നിരുന്ന ആൻറണി ആലുങ്കൽ എന്നയാൾ പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്ന രീതിയിൽ ചിരിെച്ചന്ന് ആരോപിച്ച് ഇരച്ചുകയറിയ കെ.സി.വൈ.എം ഭാരവാഹികളടക്കമുള്ളവർ അയാെള കൈയേറ്റം െചയ്യുകയും പിടിച്ച് പുറത്താക്കുകയും ചെയ്തു. അയാളെയും പൊലീസ് പുറത്താക്കി. കർദിനാൾ യോഗസ്ഥലത്തുനിന്ന് പുറത്തുപോകുന്നത് തടയാൻ ശ്രമിച്ച എ.എം.ടിക്കാരെയും പൊലീസ് ഒഴിപ്പിച്ചു. പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച മുപ്പതോളംപേർ വഴിയിൽകിടന്ന് തടസ്സമുണ്ടാക്കാനും ശ്രമിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story