Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിറമരുതൂർ ചുടുപറമ്പ്,...

നിറമരുതൂർ ചുടുപറമ്പ്, ശാന്തിനഗർ^മണ്ണാർക്കുഴി റോഡുകൾ തുറന്നു

text_fields
bookmark_border
നിറമരുതൂർ ചുടുപറമ്പ്, ശാന്തിനഗർ-മണ്ണാർക്കുഴി റോഡുകൾ തുറന്നു പറവണ്ണ: നിറമരുതൂർ പഞ്ചായത്തിൽ 2017-18 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി ടാർ ചെയ്ത് നിർമാണം പൂർത്തീകരിച്ച ചുടുപറമ്പ് റോഡി​െൻറയും ശാന്തിനഗർ-മണ്ണാർക്കുഴി റോഡി​െൻറയും ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. സിദ്ദീഖ് നിർവഹിച്ചു. ചടങ്ങിൽ സ്ഥിരംസമിതി ചെയർപേഴ്സൻ സുബൈദ ഷാലിമാർ, വാർഡ് മെംബർ വിശ്വൻ, എം.കെ. അബ്ദുസ്സമദ്, വി.ഇ. റഷീദ്, വി. സത്യൻ, സി.എം.സി. ഗഫൂർ, സി.എം.ടി. അബ്ദുറഹ്മാൻ, എം. മൊയ്തീൻ കുട്ടി, എം.കെ. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. കലവറ നിറക്കൽ ഘോഷയാത്രയോടെ ക്ഷേത്രോത്സവം തുടങ്ങി തിരൂർ: വെട്ടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ദ്വിദിന താലപ്പൊലി മഹോത്സവത്തിന് നിറപ്പകിട്ടാർന്ന കലവറ നിറക്കൽ ഘോഷയാത്രയോടെ തുടക്കം. മലബാർ ഹോഴ്സ് റൈഡേഴ്സ് ഫൗണ്ടേഷനും ഉത്സവ കമ്മിറ്റിയും ചേർന്നൊരുക്കിയ ഘോഷയാത്രക്ക് പടക്കുതിരകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടി മിഴിവേകി. കൃഷ്ണപുരത്ത് മുരളിയും സംഘവും ഒരുക്കിയ ഓട്ടന്തുള്ളൽ, വെട്ടത്തെ വിവിധ കലാകാരന്മാരും കലാകാരികളും ഒരുക്കിയ നൃത്തനിശ എന്നിവ ആകർഷകമായി. പ്രസാദ ഊട്ടിൽ നിരവധി പേർ പങ്കെടുത്തു. ഉത്സവം ഞായറാഴ്ച സമാപിക്കും. മീനച്ചൂടിൽ പറവകൾ തളർന്ന് വീഴുന്നു തിരുനാവായ: കടുത്ത മീനച്ചൂടിൽ പറവകൾ തളർന്നുവീഴുന്നു. കഴിഞ്ഞദിവസം എടക്കുളം ചാലിയപാടത്ത് അവശനിലയിൽ കണ്ട ചിന്നമുണ്ടി വിഭാഗത്തിൽപ്പെട്ട കൊക്കിനു പിന്നാലെ കാരത്തൂർ ഖത്തർ ഓഡിറ്റോറിയം പരിസരത്ത് വെള്ളിമൂങ്ങയെയും അവശനിലയിൽ കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് തിരുനാവായയിൽനിന്ന് വനംവകുപ്പ് വാച്ചർ ഫൈസൽ സ്ഥലത്തെത്തി പറവകളെ ഏറ്റെടുത്തു. വനം വകുപ്പി​െൻറ ഇടപെടലിനെത്തുടർന്ന് മൃഗാശുപത്രികളിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയശേഷം കോട്ടക്കൽ കാവതികളത്തെ നാച്വറൽ ക്ലബിന് കൈമാറി. പക്ഷികളെ വ്യാപകമായി വേട്ടയാടിയിരുന്നവരെ ബോധവത്കരിച്ചതോടെയാണ് വനം വകുപ്പിനെ അറിയിക്കാനും പക്ഷികൾക്ക് സാന്ത്വനം നൽകാനും നാട്ടുകാർ തയാറായത്.
Show Full Article
TAGS:LOCAL NEWS 
Next Story