Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:02 AM GMT Updated On
date_range 25 March 2018 5:02 AM GMTചോക്കാട് നാല്പത് സെൻറ് കോളനിയിലെ പൊതുകുളം നന്നാക്കണമെന്ന് ആവശ്യം
text_fieldsbookmark_border
കാളികാവ്: ആദിവാസി കുടുംബങ്ങളുടെ ജലസ്രോതസ്സായിരുന്ന ചോക്കാട് നാല്പത് സെൻറ് കോളനിയിലെ കുളം അവഗണനയില്‍. കുളങ്ങളും പുഴകളും നീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുമ്പോഴും കൊട്ടന് ചോക്കാടന്‍ മലവാരത്തിന് താഴ്വാരത്താണ് പൊതുകുളം നശിക്കുന്നത്. കോളനിയില്‍ വലിയ ടാങ്കും ജലവിതരണ സംവിധാനങ്ങളുമുണ്ടായിരുന്നു. കുളത്തോട് ചേര്‍ന്ന പമ്പ് ഹൗസില്‍ രണ്ട് വലിയ മോട്ടോര്‍ പമ്പുകള്‍ പൂര്‍ണമായി നശിച്ചിട്ടുണ്ട്. പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളുെടയും ശുദ്ധജല പ്രശ്നത്തിന് പരിഹാരമാകുന്ന സംവിധാനങ്ങളുള്ള കുളമാണ് അധികൃതരുടെ അനാസ്ഥകാരണം നശിച്ചത്. 10 സെൻറ് സ്ഥലത്തോളമുള്ള കുളത്തില്‍ വേനലിലും ധാരാളം വെള്ളമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story