Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമെഴുകുതിരി വെട്ടത്തിൽ...

മെഴുകുതിരി വെട്ടത്തിൽ വാഴ്​സിറ്റിയിൽ ഗവർണറുടെ ഭൗമദിനാചരണം

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ മെഴുകുതിരി വെട്ടത്തിൽ പി. സദാശിവം ഭൗമദിനം ആചരിച്ചു. വാഴ്സിറ്റി ചാൻസലർ കൂടിയായ ഗവർണർ വടകരയിൽ നടന്ന ചടങ്ങിന് ശേഷം ശനിയാഴ്ച രാത്രി വി.ഐ.പി െഗസ്റ്റ് ഹൗസിലാണ് തങ്ങിയിരുന്നത്‌. ഈ സമയത്താണ് ഭൗമ ദിനാചരണത്തി​െൻറ ഭാഗമായി മെഴുകുതിരി വെട്ടത്തിൽ ഇരുന്നത്. ഭൗമദിനം ആചരിക്കണമെന്ന് ഗവർണർ നേരേത്തതന്നെ സർവകലാശാല അധികൃതർക്ക് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് സർവകലാശാല കാമ്പസിൽ രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതിയണച്ച് ഭൗമദിനത്തിൽ പങ്കുചേർന്നു. ഗവർണർക്കൊപ്പം വി.സി ഡോ. കെ. മുഹമ്മദ് ബഷീർ, പി.വി.സി ഡോ. പി. മോഹൻ, രജിസ്ട്രാർ ടി.എ. അബ്ദുൽ മജീദ് എന്നിവരും പങ്കുചേർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story