Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാളികാവ്...

കാളികാവ് ഗ്രാമപഞ്ചായത്ത് ബജറ്റ്: ഭവന നിര്‍മാണത്തിനും പശ്ചാത്തല മേഖലക്കും മുന്‍ഗണന

text_fields
bookmark_border
കാളികാവ്: ഗ്രാമപഞ്ചായത്തിലെ 2018-19 വര്‍ഷത്തേക്ക് 19,54,99,229 രൂപ വരവും 18,75,38,250 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് സി.ടി. അസ്മാബി അവതരിപ്പിച്ചു. 79,60,979 രൂപ നീക്കിയിരുപ്പ് പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ഭവന നിര്‍മാണം, പശ്ചാത്തല മേഖല എന്നിവക്ക് മുൻഗണനയുണ്ട്. ലൈഫ് പദ്ധതിയിലെ 65 ലക്ഷം അടക്കം ആകെ ഒരു കോടി രൂപ ഭവന പദ്ധതിക്ക് നീക്കിവെച്ചു. റോഡ്, പാലം പ്രവൃത്തികള്‍ക്ക് അടക്കം പശ്ചാത്തല മേഖലക്ക് 1.44 കോടി രൂപ വകയിരുത്തി. ബജറ്റില്‍ മധുമല പദ്ധതിയുടെ സഹായത്തോടെ ജലക്ഷാമമുള്ള പ്രദേശങ്ങളിലേക്ക് കുടിവെള്ള വിതരണം വ്യാപിപ്പിക്കാൻ തുക വകയിരുത്താത്തതിനെ ചര്‍ച്ചയില്‍ എന്‍. സൈതാലി വിമര്‍ശിച്ചു. ലൈഫ് ഭവന പദ്ധതിയില്‍ 65 ലക്ഷം രൂപ വകയിരുത്തിയതിനെ വി.പി.എ. നാസര്‍ അഭിനന്ദിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. നജീബ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എച്ച്. ഷാജി സ്വാഗതം പറഞ്ഞു. അംഗങ്ങളായ ചാത്തുക്കുട്ടി, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ പി.കെ. ഹാരിസ്, രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story