Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:00 AM GMT Updated On
date_range 2018-03-25T10:30:00+05:30കുടിവെള്ളമില്ല: ചോക്കാട് പഞ്ചായത്ത് ബജറ്റ് അവതരണത്തിനിടെ പ്രതിഷേധവുമായി നാട്ടുകാര്‍
text_fieldsകാളികാവ്: ചോക്കാട് ജലനിധി പദ്ധതി വെള്ളം നല്‍കുന്നില്ലെന്ന പരാതിയുമായി ബജറ്റ് അവതരണത്തിനിടെ പ്രതിഷേധവുമായി നാട്ടുകാര്‍ പഞ്ചായത്ത് ബോര്‍ഡ് യോഗത്തിലെത്തി. 17ാം വാര്‍ഡായ ഓറോംകുന്നില് പദ്ധതി ഗുണഭോക്താക്കള്‍ക്ക് കുടിവെള്ള വിതരണം നടത്താത്തതാണ് പ്രതിഷേധത്തിന് കാരണമായത്. ആറ് കോടിയിലേറെ രൂപ മുടക്കിയ പദ്ധതിയില്‍നിന്ന് വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ശനിയാഴ്ച ബജറ്റ് അവതരണത്തിനിടെ ചോക്കാട് പഞ്ചായത്ത് ഓഫിസിലേക്ക് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. 2013ലാണ് ചോക്കാട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ജലനിധി പദ്ധതി ആരംഭിച്ചത്. ഇതിനായി കാളികാവ് മധുമല കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെടുത്തുകയും പദ്ധതിക്കാവശ്യമായ വെള്ളം ലഭ്യമാക്കാനായി പരിയങ്ങാട് പുഴയില്‍ തടയണ നിര്‍മിക്കുകയും ചെയ്തു. 1815 പേരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗുണഭോക്താക്കള്‍. പദ്ധതിക്കാവശ്യമായ ആറ് കോടി രൂപയുടെ 90 ശതമാനവും കരാറുകാരന് കൈപ്പറ്റിയിട്ടും വിരലില്‍ എണ്ണാവുന്ന ഗുണഭോക്താക്കള്‍ക്ക് മാത്രമേ കുടിവെള്ളം ലഭിക്കുന്നുള്ളൂ. പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് ബജറ്റ് യോഗം ഏറെനേരം തടസ്സപ്പെട്ടു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വാട്ടര്‍ അതോറിറ്റി, ജലനിധി അധികൃതര്‍ എന്നിവരുമായി ചര്‍ച്ച നടത്താനും 15 ദിവസത്തിനകം ഉചിതമായ നടപടി എടുക്കാമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്. ടി. സുരേഷ്കുമാര്‍, കെ.ടി. മോഹനന്, കെ. സുനീര്‍, ഇ. അലവി, വി. സുഭദ്ര, ടി. രത്നമ്മാള്‍, ജമീല എന്നിവര്‍ നേതൃത്വം നല്കി. കുടിവെള്ളമില്ലാത്തതിനാല്‍ ചോക്കാട് പഞ്ചായത്ത് ബജറ്റ് സമ്മേളനത്തിലേക്ക് പ്രതിഷേധവുമായി എത്തിയവര്‍
Next Story