Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:41 AM GMT Updated On
date_range 2018-03-24T11:11:58+05:30നെല്ലായ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ നീക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി പ്രമേയം
text_fieldsചെർപ്പുളശ്ശേരി: നെല്ലായ ഗ്രാമപഞ്ചായത്തിൽ സെക്രട്ടറിയെ നീക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറോട് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. സെക്രട്ടറി പത്മജ തോമസ് അധികാരം ദുരുപയോഗം ചെയ്യുന്നു, വീടുകൾക്ക് നൽകേണ്ട നമ്പർ, അനുമതി എന്നിവയിൽ അകാരണമായി കാലതാമസം വരുത്തുന്നു, പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്ന ചോദ്യങ്ങൾക്ക് പഞ്ചായത്തിലെ രേഖകൾക്കും വസ്തുതകൾക്കും വിരുദ്ധമായ മറുപടി നൽകി കബളിപ്പിക്കുന്നു, ആശ്രയ ഗുണഭോക്താക്കളിൽനിന്ന് ലഭിച്ച അപ്പീലുകൾ പരിശോധിച്ച് തീർപ്പ് കൽപ്പിക്കാതെ ആനുകൂല്യങ്ങൾ തടയുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തെ യു.ഡി.എഫ് അംഗമായ മെലാടയിൽ വാപ്പുട്ടി മറ്റൊരു യു.ഡി.എഫ് അംഗം ദീപക് കുമാറിെൻറ അനുവാദത്തോടെ സെക്രട്ടറിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. യു.ഡി.എഫിെൻറ ഏഴ് അംഗങ്ങൾക്ക് പുറമെ എൽ.ഡി.എഫിൽനിന്ന് രണ്ട് അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്യുകയും രണ്ടുപേർ വിട്ട് നിൽക്കുകയും ചെയ്തു. എട്ടിനെതിരെ ഒമ്പത് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. മുൻ പഞ്ചായത്ത് പ്രസിഡൻറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ 16ാം വാർഡ് അംഗം എൻ. ജനാർദനൻ, സി.പി.ഐ പ്രതിനിധിയും 11ാം വാർഡ് അംഗവും ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സനുമായ വി. സിന്ധു എന്നിവർ വിട്ട് നിന്നപ്പോൾ സി.പി.എമ്മിനെ പിന്തുണക്കുന്ന സ്വതന്ത്ര സംഗങ്ങളായ 13ാം വാർഡ് അംഗം എൻ.കെ. മുഹമ്മദ് കുട്ടിയും ഒന്നാം വാർഡ് അംഗം ഇന്ദിര ടീച്ചറും പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. പ്രമേയം പാസായ പശ്ചാത്തലത്തിൽ സെക്രട്ടറിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. പരിപാടികൾ ഇന്ന് മാരായമംഗലം ഹയർ സെക്കൻഡറി സ്കൂൾ: ഡിജിറ്റൽ ലൈബ്രറ്റി പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ശാന്തകുമാരി, വൈസ് പ്രസിഡൻറ് ടി.കെ. നാരായണ ദാസ് -2.00
Next Story