Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:41 AM GMT Updated On
date_range 2018-03-24T11:11:58+05:30നിരവധി വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടി വരും
text_fieldsമലപ്പുറം: മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം പാലം മുതൽ ഇടിമൂഴിക്കൽ വരെ 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്ന ദേശീയപാത സർവേ നാലര കി. മീറ്റർ പൂർത്തിയായി. പലയിടങ്ങളിലും റോഡിന് സമാന്തരമായി പുതിയ പാത വരുന്ന രീതിയിലാണ് സർവേ പുരോഗമിക്കുന്നത്. പലയിടങ്ങളിലും നിലവിലെ റോഡിന് സമാന്തരമായി പുതിയ പാത തന്നെയാണ് വരുന്നത്. ഇൗ അലൈൻമെൻറ് പ്രകാരം . സർവേ തുടങ്ങിയപ്പോഴാണ് പാതയുടെ ഏകദേശ രൂപം വ്യക്തമായത്. കഞ്ഞിപ്പുര-മൂടാൽ ബൈപാസ് തുടങ്ങുന്ന ജങ്ഷനിൽ നേരത്തേ സ്ഥലം വിട്ടുകൊടുത്ത് കെട്ടിടങ്ങൾ പൊളിച്ചുമാറ്റി, പിറകിൽ വീടും കെട്ടിടവുമെല്ലാം നിർമിച്ചവർ ദേശീയപാതക്കായി വീണ്ടും പൊളിച്ചുമാറ്റണം. ജങ്ഷനിലെ വളവ് നിവർത്തിയാണ് പാത കടന്നുപോകുന്നത്. ഒരു ഭാഗത്തെ പുതിയതും പഴയതുമായ കെട്ടിടങ്ങളെല്ലാം പൂർണമായി പൊളിക്കേണ്ടി വരും. തൊട്ടടുത്ത് പെരുമ്പറമ്പ് ജുമാമസ്ജിദിന് മുന്നിലൂടെ പോകുന്ന റോഡിൽ നിന്ന് മാറി സമാന്തരമായാണ് പുതിയ പാത വരുന്നത്. റോഡിൽ നിന്ന് സർവേ മാറിയതോടെ ഇൗ പ്രദേശത്ത് മാത്രം 25ഒാളം വീടുകളാണ് നഷ്ടമാവുക. കോട്ടക്കൽ, വളാഞ്ചേരി പട്ടണങ്ങളെ ഒഴിവാക്കി ബൈാപാസിന് സ്ഥലമേറ്റെടുക്കുേമ്പാഴും നിരവധി വീടുകളും കൃഷിസ്ഥലവും ഇല്ലാതാകും. അളവെടുപ്പ് പൂർത്തിയായാൽ മാത്രമേ വീടുകളുടെയും കെട്ടിടങ്ങളുടെയും കൃത്യമായ കണക്ക് ലഭ്യമാവൂ എന്ന് അധികൃതർ പറയുന്നു.
Next Story