Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:35 AM GMT Updated On
date_range 2018-03-24T11:05:58+05:30ഷൊർണൂർ ഗവ. പ്രസ് ക്വാർട്ടേഴ്സിൽ മോഷണം; അഞ്ചു പവൻ നഷ്ടപ്പെട്ടു
text_fieldsഷൊർണൂർ: ഷൊർണൂർ ഗവ. പ്രസ് ക്വാർട്ടേഴ്സിൽ മോഷണം. അഞ്ചേകാൽ പവൻ വരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. പ്രസ് ജീവനക്കാരൻ സേതുമാധവൻ താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. മുൻവശത്തെ വാതിൽ പിക്കാസ് ഉപയോഗിച്ച് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് അടച്ചിട്ട മുറിയിൽ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കവർന്നത്. ഈ സമയം സേതുമാധവനും ഭാര്യയും മറ്റൊരു മുറിയിൽ എ.സിയിട്ട് ഉറങ്ങുകയായിരുന്നു. മുൻവാതിലിലൂടെ കയറിയ മോഷ്ടാവ് പിൻവാതിലിലൂടെയാണ് രക്ഷപ്പെട്ടത്. രാവിലെ ഉണർന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ ഷൊർണൂർ ചുടുവാലത്തൂരിൽ അംഗൻവാടിക്ക് സമീപം വാടകവീട്ടിൽ മോഷണശ്രമമുണ്ടായി. എന്നാൽ, വീട്ടുകാർ ഒച്ചവെച്ചതിനെ തുടർന്ന് രണ്ടുപേർ ഒാടി രക്ഷപ്പെട്ടു.
Next Story