Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightധനുഷ്​ മകനാണെന്ന...

ധനുഷ്​ മകനാണെന്ന വൃദ്ധദമ്പതികളുടെ ഹരജി വീണ്ടും തള്ളി

text_fields
bookmark_border
കോയമ്പത്തൂർ: തമിഴ് സിനിമതാരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധദമ്പതികൾ സമർപ്പിച്ച ഹരജി മധുര ഹൈകോടതി വീണ്ടും തള്ളി. മധുര മേലൂർ മാളംപട്ടി സ്വദേശികളായ ആർ. കതിരേശൻ (65), കെ. മീനാക്ഷി (53) ദമ്പതികളാണ് ധനുഷ് മകനാണെന്ന അവകാശവാദവുമായി രംഗത്തുവന്നത്. 2016 നവംബർ 25ന് മധുര മേലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ദമ്പതികൾ കേസ് ഫയൽ ചെയ്തിരുന്നത്. മൂന്ന് മക്കളിൽ മൂത്തവനാണ് ധനുഷെന്നും തിരുപ്പത്തൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 11ാം ക്ലാസിൽ പഠിക്കവെ നാടുവിട്ട് ചെന്നൈയിലെത്തുകയായിരുന്നുെവന്നും കുടുംബവുമായി ബന്ധപ്പെടാറില്ലെന്നുമാണ് ഹരജിയിൽ അറിയിച്ചിരുന്നത്. എന്നാൽ, മതിയായ തെളിവുകളില്ലാത്തതിനാൽ കേസ് തള്ളുന്നതായും സംവിധായകനായ കസ്തൂരിരാജയുടെ മകനാണെന്ന ധനുഷി​െൻറ വാദം അംഗീകരിക്കുന്നതായും 2017 ഏപ്രിൽ 21ന് പുറപ്പെടുവിച്ച ഹൈകോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ധനുഷ് വ്യാജരേഖകൾ സമർപ്പിച്ചാണ് കോടതിയിൽനിന്ന് അനുകൂലവിധി സമ്പാദിച്ചതെന്ന് പറഞ്ഞാണ് ദമ്പതികൾ വീണ്ടും ഹൈകോടതിയെ സമീപിച്ചത്. ഇതാണ് വെള്ളിയാഴ്ച ജസ്റ്റിസ് രാജമാണിക്കം തള്ളിയത്.
Show Full Article
TAGS:LOCAL NEWS 
Next Story