Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:20 AM GMT Updated On
date_range 24 March 2018 5:20 AM GMTമദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി ധർണ
text_fieldsbookmark_border
പെരിന്തൽമണ്ണ: സംസ്ഥാന സർക്കാറിെൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി വെള്ളിയാഴ്ച പ്രകടനവും ധർണയും നടത്തി. വൈകീട്ട് നാലിന് കെ.എസ്.ആർ.ടി.സി പരിസരത്തുനിന്നാരംഭിച്ച് നഗരസഭ ഒാഫിസിന് സമീപം പ്രകടനം സമാപിച്ചു. ധർണ ജില്ല ട്രഷറർ എ. ഫാറൂഖ് ഉദ്ഘാടനം െചയ്തു. മണ്ഡലം ഭാരവാഹികളായ എം.ഇ. ഷുക്കൂർ മാസ്റ്റർ, കേരള പ്രവാസി സ്രമിക് ആന്തോളൻ സംസ്ഥാന സെക്രട്ടറി ഡി. ഉമ്മർ ഫാറൂഖ്, നസീറ ഭാനു, ഷീമീം അലി, അഷ്റഫലി കട്ടൂപ്പാറ, പി.ടി. അബൂബക്കർ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് അസ്ലം കല്ലടി, ബന്ന മേലാറ്റൂർ, മൻസൂർ പുലാമന്തോൾ, പ്രേമലത ഏലംകുളം, നൗഷാദ് ഏലംകുളം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story