Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്മലിന് സ്വീകരണം നൽകി

അക്മലിന് സ്വീകരണം നൽകി

text_fields
bookmark_border
കരുവാരകുണ്ട്: ബാങ്കോക്കിൽ നടന്ന ലോക മുഅയ്തായ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടി തിരിച്ചെത്തിയ പി. അക്മലിന് നാട്ടുകാർ സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് അംഗം വി. ആബിദലി, പി.എം. സബാദ് എന്നിവർ ചേർന്ന് ഉപഹാരം നൽകി. നിസാജ്, സാബിത്ത്, ശക്കീബ്, വി.എം. സായിസ്, അജ്മൽ, മുർഷിദ്, ശ്രീരാഗ്, ഫസ്ൽ എന്നിവർ സംബന്ധിച്ചു. മുംബൈയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലോടെയാണ് 40 രാജ്യങ്ങളിൽ നിന്നുള്ള ആയോധനാഭ്യാസികൾ പങ്കെടുത്ത ലോക മേളയിലേക്ക് അക്മൽ തെരഞ്ഞെടുക്കപ്പെട്ടത്. പുന്നക്കാട്ടെ പേങ്ങയിൽ മുഹമ്മദ് ബാപ്പുട്ടിയുടെ മകനാണ്.
Show Full Article
TAGS:LOCAL NEWS 
Next Story