Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:11 AM GMT Updated On
date_range 2018-03-24T10:41:59+05:30ഫുട്ബാൾ ഗ്രൗണ്ടിൽ സിനിമക്കെന്ത് കാര്യം
text_fieldsമലപ്പുറം: സിനിമയിൽ ഫുട്ബാൾ സാധാരണമാണ്. കാൽപ്പന്തുകളിയിൽനിന്ന് ചലച്ചിത്രങ്ങളും ധാരാളമുണ്ടായിട്ടുണ്ട്. എന്നാൽ ഫുട്ബാൾ മൈതാനത്ത് സിനിമ പ്രദർശനമെന്ന വേറിട്ടൊരു വിരുന്നൊരുക്കി പാണ്ടിക്കാട്ടെ യൂനിയൻ ടാക്കീസ് സാംസ്കാരിക കൂട്ടായ്മ. പാണ്ടിക്കാട് ജി.എച്ച്.എസ്.എസ് മൈതാനത്ത് അഖിലേന്ത്യ സെവൻസ് മത്സരം കാണാെനത്തിയവർക്ക് വേണ്ടിയായിരുന്നു കൂറ്റൻ സ്ക്രീനിൽ പ്രദർശനം. ഫുട്ബാൾ സിനിമകളും ഡോക്യുമെൻററികളുമാണ് കാണിച്ചതെന്നതാണ് ശ്രദ്ധേയമായ കാര്യം. '' എന്ന പേരിലായിരുന്നു പരിപാടി. ഗോൾ വൺ, ജയൻറ്സ് ഓഫ് ബ്രസീൽ എന്നീ സിനിമകളും ഐ.എം. വിജയെൻറ ജീവചരിത്രം പറയുന്ന 'കാലോ ഹിരണും', 'ഒരു നാട് കളി കാണുന്നു' ഡോക്യൂമെൻററിയുമാണ് പ്രദർശിപ്പിച്ചത്. തുടർന്ന് നടന്ന ചർച്ചയിൽ മധു ജനാർദനൻ, ഡോ. എസ്. ഗോപു, മമ്മദ് മൊണ്ടാഷ്, കെ.പി. മുഹമ്മദ് സാദിഖ് എന്നിവർ സംസാരിച്ചു. mpkrs1 പാണ്ടിക്കാട്ട് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ മത്സരം കാണാനെത്തിയവർക്കായി ഒരുക്കിയ സിനിമ പ്രദർശനത്തിന് ശേഷം നടന്ന ചർച്ച
Next Story