Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചോക്കാട്ടെ...

'ചോക്കാട്ടെ കുന്നിടിക്കലിനെതിരെ നടപടി വേണം'

text_fields
bookmark_border
കാളികാവ്: ചോക്കാട് പഞ്ചായത്തിലെ വാളക്കുളം ലക്ഷംവീട് ഭാഗത്തെ കുന്നിടിക്കലിനെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ചോക്കാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.ടി. മുജീബ് റഹ്മാന്‍ ആവശ്യപ്പെട്ടു. മാസങ്ങളായി പ്രദേശത്ത് മണ്ണെടുപ്പ് തുടങ്ങിയിട്ട്. ഉയര്‍ന്ന പ്രദേശത്തുനിന്ന് മണ്ണെടുക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രവൃത്തി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ സ്ഥലം ഉടമയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലത്രേ. അനധികൃത മണ്ണെടുപ്പ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഫലമുണ്ടായില്ലെന്ന് മാത്രമല്ല, മണ്ണെടുക്കുന്നവര്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നതായും ചോക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ടി. മുജീബ് റഹ്മാന്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story