Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:11 AM GMT Updated On
date_range 2018-03-24T10:41:59+05:30എൻ.ഡി.എ സമരത്തിന് അനുമതി; പൊലീസിനെതിരെ സി.പി.എം
text_fieldsവണ്ടൂർ: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം ഏരിയ കമ്മിറ്റി. പരീക്ഷ സമയത്ത് എൻ.ഡി.എയുടെ രാപ്പകൽ സമരത്തിന് മൈക്ക് അനുമതി നൽകിയെന്നാരോപിച്ചാണ് സി.പി.എം വണ്ടൂർ ഏരിയ സെക്രട്ടറി എൻ. കണ്ണൻ രംഗത്തെത്തിയത്. ഹൈകോടതി ഉത്തരവ് ലംഘിച്ചാണ് പൊലീസ് പക്ഷപാതിത്വപരമായി തീരുമാനമെടുക്കുന്നതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ 10 മുതൽ വെള്ളിയാഴ്ച രാവിലെ പത്ത് വരെയാണ് വണ്ടൂരിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ രാപ്പകൽ സമരം നടന്നത്. സമരം നടക്കുന്നതിെൻറ 50 മീറ്റർ മാത്രം ദൂരപരിധിയിലാണ് വണ്ടൂർ ഗേൾസ് സ്കൂളും പൊലീസ് സ്റ്റേഷനും. സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷക്കെത്തിയ വിദ്യാർഥികളെ സമര കേന്ദ്രത്തിൽനിന്നുള്ള ഉച്ചഭാഷിണി ഉപയോഗം ബാധിച്ചിട്ടുണ്ടെന്നാണ് പരാതി. പൊലീസുമായി ബന്ധപ്പെട്ടപ്പോൾ സമരത്തിന് മൈക്ക് അനുമതി നൽകിയിട്ടുണ്ടെന്നാണ് അറിഞ്ഞത്. ഹൈകോടതി ഉത്തരവ് ലംഘിച്ചാണ് ഇതിന് അനുമതി നൽകിയിരിക്കുന്നതെന്നും പൊലീസ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ എന്നിവർക്കെതിരെ കോടതിയെ സമീപിക്കുമെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് പാർട്ടി പത്രത്തിലൂടെ എസ്.ഐയെ വിമർശിച്ച് സി.പി.എം രംഗത്തെത്തിയത് ചർച്ചയായിരുന്നു. അതേസമയം മൈക്ക് പെർമിഷൻ ആദ്യതവണ നിരസിച്ചതാണെന്നും സംസ്ഥാനതലത്തിൽ നടക്കുന്ന പരിപാടി ആയതിനാലാണ് ശബ്ദം കുറച്ച് ഉപയോഗിക്കാൻ മാത്രം അനുമതി നൽകിയതെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം.
Next Story