Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:08 AM GMT Updated On
date_range 2018-03-24T10:38:58+05:30അതിർത്തി വനങ്ങളിലെ കഞ്ചാവ് കൃഷിക്ക് സാധ്യത വനപാലകർ ഉൾക്കാട്ടിൽ പരിശോധന നടത്തി
text_fieldsനിലമ്പൂർ: തമിഴ്നാട് അതിർത്തിയോട് ചേർന്ന നിലമ്പൂർ ഉൾവനത്തിൽ വനംവകുപ്പ് കഞ്ചാവ് കൃഷി സാധ്യത പരിശോധന നടത്തി. വഴിക്കടവ് റേഞ്ച് വനാന്തരങ്ങളിലാണ് നെല്ലിക്കുത്ത് വനംവകുപ്പ് ഓഫിസർ ജോൺസൺ, ഗാർഡ് രമേശൻ എന്നിവരുടെ നേതൃത്വത്തിൽ വാച്ചർമാർ ഉൾെപ്പടെയുള്ള ഒമ്പത് അംഗസംഘം പരിശോധന നടത്തിയത്. വനത്തിൽ ക്യാമ്പ് ചെയ്തുള്ള രണ്ടുദിവസത്തെ പരിശോധനക്കുശേഷം സംഘം വ്യാഴാഴ്ച വൈകീട്ടോടെയാണ് മടങ്ങിയത്. ചൊവ്വാഴ്ച രാവിലെ തമിഴ്നാടിലൂടെയാണ് സംഘം നിലമ്പൂർ അതിർത്തി വനത്തിൽ പ്രവേശിച്ചത്. മുമ്പ് ഇടുക്കി ലോബികൾ കഞ്ചാവ് കൃഷിചെയ്തിരുന്ന പുഞ്ചക്കൊല്ലി, അളക്കൽ വനാന്തരങ്ങളിലെ എടക്കുട്ടി, ഒണക്കപ്പാറ, മീൻമുട്ടിമല, ഭൂതിയള, കോഴിമുടി വനമേഖലയിലാണ് പരിശോധന നടത്തിയത്. കഞ്ചാവ് കൃഷിക്ക് യോഗ്യമായ ഈ വനമേഖലകളിൽ 2009 വരെ കഞ്ചാവ് കൃഷി കണ്ടെത്തി വനപാലകർ നശിപ്പിച്ചിരുന്നു. ഇടുക്കി കഞ്ചാവ് മാഫിയകളുടെ താവളമായിരുന്ന ഈ മേഖലയിൽ വനംവകുപ്പിെൻറ നിരന്തരമായ പരിശോധനയോടെ മാഫിയ പിന്നീട്ട് ഇവിടം ഒഴിയുകയായിരുന്നു. പരിശോധനയിൽ കൃഷി സംശയികാവുന്നതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാവോവാദി ഭീഷണി നിലനിൽക്കുന്ന ഈ വനമേഖലയിൽ അതി ജാഗ്രതയോടെയായിരുന്നു വനപാലകരുടെ പരിശോധന. പുഞ്ചക്കൊല്ലി കോളനിയിലെ ആദിവാസികളായ ചാത്തെൻറയും ഗിരീഷിെൻറയും കുടുംബം പാറ അളകളിൽ അധിവസിക്കുന്നതായി പരിശോധനക്കിടെ കണ്ടെത്തി. കേരളവും തമിഴ്നാടും അതിർത്തി പങ്കിടുന്ന നിബിഢ വനഭാഗമാണിത്.
Next Story