Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓശാനപ്പെരുന്നാളിന്...

ഓശാനപ്പെരുന്നാളിന് ഒരുക്കമായി

text_fields
bookmark_border
പൂക്കോട്ടുംപാടം: ജറൂസലം നഗരത്തിലേക്ക് യേശുവി‍​െൻറ രാജകീയ പ്രവേശന ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഞായറാഴ്ച ഓശാനപ്പെരുന്നാള്‍ ആഘോഷിക്കും. ദേവാലയങ്ങളില്‍ പെരുന്നാളിനുള്ള ഒരുക്കം പൂര്‍ത്തിയായി. പൂക്കോട്ടുംപാടം സ​െൻറ് മേരീസ് ദേവാലയത്തില്‍ രാവിലെ 7.45ന് നടക്കുന്ന പ്രത്യേക കുര്‍ബാനക്ക് ഫാ. ഡോ. പോള്‍ കൊരട്ടിയാര്‍ കുന്നേല്‍ കാര്‍മികത്വം വഹിക്കും. മേരിമാതാ സ്കൂളില്‍ കുരുത്തോല സ്വീകരണം നല്‍കും. തേള്‍പ്പാറ സ​െൻറ് മേരീസ് ദേവാലയത്തില്‍ രാവിലെ എട്ടിന് നടക്കുന്ന പ്രത്യേക കുര്‍ബാനക്ക് ഫാ. സുനില്‍ തെക്കെപെരയും ചുള്ളിയോട് പ്രത്യാശനാഥ ദേവാലയത്തില്‍ രാവിലെ 7.30ന് ഫാ. സജി ചാഴിശ്ശേരിയിലും ടി.കെ. കോളനി സ​െൻറ് മേരീസ് ദേവാലയത്തില്‍ രാവിലെ 7.30ന് ഫാ. സജി എം.എസ്.എഫ്.എസും കാര്‍മികത്വം വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story