Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:02 AM GMT Updated On
date_range 2018-03-24T10:32:59+05:30അഖില കേരള പാരമ്പര്യ വൈദ്യ സംഗമം നാളെ തിരൂരിൽ
text_fieldsതിരൂർ: അഖില കേരള പാരമ്പര്യ വൈദ്യ ഫെഡറേഷൻ 50ാം വാർഷികവും പാരമ്പര്യ വൈദ്യ സംഗമവും ഞായറാഴ്ച കാലത്ത് 10ന് തിരൂർ താഴെപ്പാലം ചേംബർ ഓഡിറ്റോയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മുഴുവൻ പാരമ്പര്യ വൈദ്യന്മാരെയും വ്യാജ ചികിത്സകരായി അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കുക, യഥാർഥ വൈദ്യന്മാരുടെ ചികിത്സ മുറകളെയും അവരുടെ സ്ഥാപനങ്ങളെയും സംരക്ഷിക്കുക, തഹസിൽദാറുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിച്ച എല്ലാ വൈദ്യന്മാർക്കും ചികിത്സാനുമതി നൽകുക തുടങ്ങിയവയാണ് ഫെഡറേഷൻ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങൾ. വാർത്ത സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് സി. ബീരാൻ കുട്ടി ഗുരുക്കൾ, സെക്രട്ടറി കെ.എ. ചന്ദ്രൻ വൈദ്യർ, ജില്ല ഭാരവാഹികളായ ടി.വി. മാധവൻ വൈദ്യർ, എം.പി. രാഘവൻ വൈദ്യർ, താലൂക്ക് പ്രസിഡൻറ് സി.കെ. മമ്മു ഗുരുക്കൾ എന്നിവർ പങ്കെടുത്തു. നിറമരുതൂർ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു താനൂർ: പഞ്ചായത്ത് ഭരണസമിതി നിറമരുതൂർ പഞ്ചായത്ത് ഒന്നാം വാർഡിനോട് കാണിക്കുന്നത് കടുത്ത അവഗണനയാണെന്നാരോപിച്ച് പുതിയ കടപ്പുറം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. മങ്ങാട് ടൗണിൽ നിന്ന് പ്രദേശവാസികളായ സ്ത്രീകളടക്കം പ്രകടനമായാണ് എത്തിയത്. ഉപരോധസമരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് കെ.എൻ. മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ.പി. അലികുട്ടി, കെ.എം. നൗഫൽ, കെ. സവാൻ കുട്ടി, എസ്.പി. അയ്യൂബ്, എ. അബ്ബാസ്, പി. ഇസ്മയിൽ എന്നിവർ സംസാരിച്ചു. പ്രദേശത്ത് കുടിവെള്ളം മുടങ്ങിയിട്ടും പരിഹാരം കാണാൻ പഞ്ചായത്ത് ഭരണസമിതി നടപടി സ്വികരിക്കുന്നിെല്ലന്നും വാർഡിനോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും സമരക്കാർ ആരോപിച്ചു. പൈപ്പുകൾ എണ്ണത്തിൽ കൂടുതലൈണ്ടങ്കിലും ഒന്നിൽപോലും ഒരു തുള്ളി വെള്ളം ലഭിക്കാത്ത അവസ്ഥയാണുള്ളത്. പ്രശ്നപരിഹാരം കാണാൻ യൈാറായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി. വാർഡ് മെംബർ സൗദാബി, എസ്.പി. ബഷീർ, ഇബ്രാഹിംകുട്ടി, ഫൈസൽ, അക്ബർ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story