Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹയർ സെക്കന്‍ഡറിയെ...

ഹയർ സെക്കന്‍ഡറിയെ സംരക്ഷിക്കാൻ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കും ^എഫ്​.എച്ച്​.എസ്​.ടി.എ

text_fields
bookmark_border
ഹയർ സെക്കന്‍ഡറിയെ സംരക്ഷിക്കാൻ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കും -എഫ്.എച്ച്.എസ്.ടി.എ മഞ്ചേരി: ഹയർ സെക്കന്‍ഡറി മേഖലയെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ലയിപ്പിച്ച് ഇല്ലാതാക്കാനുള്ള സർക്കാർ നിലപാടിനെതിരെ ഹയർ സെക്കന്‍ഡറി അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും അണിനിരത്തി സമര പരിപാടികൾക്ക് നേതൃത്വം നല്‍കാൻ മലപ്പുറത്ത്‌ നടന്ന എഫ്.എച്ച്.എസ്.ടി.എ ജില്ല നേതൃയോഗത്തിൽ തീരുമാനിച്ചു. വിവിധ ഹയർ സെക്കൻഡറി അധ്യാപക സംഘടന നേതാക്കളായ മുഹമ്മദ് ഇസ്മായിൽ, ജോസ് ജോൺ, സി.ടി.പി. ഉണ്ണിമൊയ്തീൻ, ടി.എസ്. ഡാനിഷ്, പ്രമോദ്, കെ.ടി. ഉമ്മർ, എ. അബൂബക്കർ, മനോജ് ജോസ്, മുഹമ്മദ് ജാസിം, കെ.പി. അബ്ദുൽ നാസർ, അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു. അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സി.എ.എൻ. ശിബിലി സ്വാഗതവും വി. അബ്ദുസ്സമദ് നന്ദിയും പറഞ്ഞു. പുതിയ ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ: സി.ടി.പി. ഉണ്ണിമൊയ്തീൻ (കെ.എച്ച്.എസ.ടി.യു), വൈസ് പ്രസിഡൻറ് അജോഷ് (കെ.എ.എച്ച്.എസ്.ടി.എ), കൺവീനർ വി. അബ്ദുസ്സമദ് (എച്ച്.എസ്.എസ്.ടി.എ), ട്രഷറർ മനോജ് ജോസ് (എ.എച്ച്.എസ്.ടി.എ).
Show Full Article
TAGS:LOCAL NEWS 
Next Story