Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗുരുവായൂർ^എറണാകുളം...

ഗുരുവായൂർ^എറണാകുളം പാസഞ്ചർ എൻജിനിൽനിന്ന്​ പുക

text_fields
bookmark_border
ഗുരുവായൂർ-എറണാകുളം പാസഞ്ചർ എൻജിനിൽനിന്ന് പുക തൃശൂര്‍: എൻജിൻ തകരാർ മൂലം ഗുരുവായൂർ-എറണാകുളം പാസഞ്ചർ തൃശൂർ റെയിൽവേ സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു. അവസരത്തിനൊത്തുയർന്ന തൃശൂര്‍ റെയില്‍വേ അധികൃതർ അതിലുണ്ടായിരുന്നവരെ പിറകെ വന്ന ചെന്നൈ--ആലപ്പി എക്‌സ്‌പ്രസില്‍ കയറ്റി വിട്ടത്മൂലം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായില്ല. ഇൗ ട്രെയിനിന് എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പും അനുവദിച്ചു. ട്രെയിന്‍ എൻജിൻ തകരാറിലായതിനെത്തുടര്‍ന്ന്‌ ഇരു ഭാഗത്തേക്കുമുള്ള ട്രെയിനുകൾ അരമണിക്കൂർ വൈകി. വെള്ളിയാഴ്ച രാവിലെ 6.45ന്‌ ഗുരുവായൂരില്‍നിന്നും പുറപ്പെട്ട പാസഞ്ചര്‍ 7.15ന്‌ പൂങ്കുന്നം സ്റ്റേഷനിലേക്ക് പ്രവേശിക്കുേമ്പാൾ മോേട്ടാർ തകരാർ മൂലം എൻജിനിൽ നിന്ന് പുക ഉയർന്നു. ട്രെയിൻ നിർത്തി പുക നിയന്ത്രണ വിധേയമാക്കിയതിനുേശഷം ലോക്കോ പൈലറ്റ് ട്രെയിന്‍ പൂങ്കുന്നം സ്‌റ്റേഷനിലെത്തിച്ച് അര മണിക്കൂറോളം അവിടെ പിടിച്ചിട്ടു. പിന്നീട് തൃശൂർ െറയിൽവേ സ്റ്റേഷനിലെത്തിച്ച് തുടർന്നുള്ള യാത്ര ഉപേക്ഷിച്ചു. തൃശൂർ സ്േറ്റഷൻ അധികൃതർ തിരുവനന്തപുരത്തുള്ള മേലധികാരികളുമായി ബന്ധെപ്പട്ട് യാത്രക്കാരെ പിറകെ വന്ന ചെന്നൈ--ആലപ്പി എക്‌സ്‌പ്രസില്‍ കയറ്റി വിടാനും തൃശൂർ മുതൽ എറണാകുളം വരെ സ്റ്റേഷനുകളിലും ചെന്നൈ-ആലപ്പി എക്‌സ്‌പ്രസ്‌ നിര്‍ത്താനും ഏർപ്പാട് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story