Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലോക ജലദിനം:...

ലോക ജലദിനം: വന്യമൃഗങ്ങള്‍ക്ക് ദാഹമകറ്റാന്‍ വനത്തിനകത്ത് നീർത്തടാകങ്ങള്‍

text_fields
bookmark_border
പൂക്കോട്ടുംപാടം: വന്യമൃഗങ്ങള്‍ക്ക് വെള്ളം കുടിക്കാന്‍ വനംവകുപ്പ് വനത്തിനകത്ത് നിര്‍മിച്ച കുളങ്ങള്‍ അനുഗ്രഹമാകുന്നു. കഴിഞ്ഞ വര്‍ഷമാണ് വനംവകുപ്പി‍​െൻറ ഗ്രീന്‍ ഇന്ത്യ മിഷന്‍ പദ്ധതി പ്രകാരം നെടുങ്കയം വനമേഖലയിലെ കുളങ്ങള്‍ ശുചീകരിച്ചത്. പുലിമുണ്ട, പോത്തംകുളം, പാണ്ടംകുളം പാട്ടക്കരിമ്പ് വനമേഖലയിലാണ് കാട്ടുമൃഗങ്ങള്‍ക്കായി കുളങ്ങള്‍ തയാറാക്കിയത്. കാട്ടരുവികളും ജലശേഖരങ്ങളും വറ്റിയതിനാൽ, ഈ ഭാഗങ്ങളില്‍ വന്യമൃഗങ്ങള്‍ വെള്ളംതേടി നാട്ടിലേക്കിറങ്ങുന്നത് പതിവാണ്. ഇത്തരത്തില്‍ കുടിവെള്ളം തേടി വന്യമൃഗങ്ങള്‍ ജനവാസ പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കൂടിയാണ് വനംവകുപ്പ് വനത്തിനകത്ത് കുളങ്ങള്‍ നിര്‍മിച്ചത്. വന്യമൃഗങ്ങള്‍ക്കു വെള്ളം കുടിക്കാന്‍ കുളത്തി‍​െൻറ ഒരുഭാഗം വെട്ടിയിറക്കിയാണ് സൗകര്യമൊരുക്കിയിട്ടുണ്ട്. പാട്ടക്കരിമ്പ് ആദിവാസി കോളനിക്ക് സമീപം നിര്‍മിച്ച കുളത്തില്‍ രാത്രി മാത്രമല്ല പകലും കാട്ടാന അടക്കമുള്ള വന്യമൃഗങ്ങള്‍ വെള്ളം കുടിക്കാനെത്തുന്നത് പതിവാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story