Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:02 AM GMT Updated On
date_range 2018-03-24T10:32:59+05:30ഡോ. ഫിറോസ് കഴുങ്ങിലിന് ഫെലോഷിപ്
text_fieldsകോഴിക്കോട്: ഗവേഷണ പ്രബന്ധത്തിന് റോയൽ ആസ്ട്രേലിയൻ ആൻഡ് ന്യൂസിലൻഡ് കോളജ് ഒാഫ് സൈക്യാട്രിസ്റ്റിെൻറ (റാൻസിപ്) ഫെലോഷിപ്പിന് ഡോ. ഫിറോസ് കഴുങ്ങൽ അർഹനായി. ആസ്ട്രേലിയയിലെ മെൽബണിൽ നടന്ന ലോക സൈക്യാട്രിക് സമ്മേളനത്തിൽ ഡോ. ഫിറോസ് പുരസ്കാരം ഏറ്റുവാങ്ങി. മനോരോഗികളുടെ ജോലി സാധ്യതകൾ അഭിവൃദ്ധിപ്പെടുത്താൻ ഉതകുന്ന 'സപ്പോർട്ടഡ് എംപ്ലോയ്മെൻറ്' എന്ന നൂതന സംരംഭത്തിെൻറ ഇന്ത്യയിലെ അവസരങ്ങൾ സംബന്ധിച്ച പഠനത്തിനാണ് അംഗീകാരം. കോഴിക്കോട് മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം അസി. പ്രഫസറായ ഫിറോസ്, റിട്ട. ട്രഷറി ഒാഫിസർ കൊേണ്ടാട്ടി കഴുങ്ങിൽ പക്കുവിെൻറയും കാളങ്ങാടൻ ഖദീജയുടെയും മകനാണ്. ഗൈനക്കോളജിസ്റ്റ് ഡോ. ഫെബിനാണ് ഭാര്യ.
Next Story