Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരാധനാലയങ്ങളിലെ...

ആരാധനാലയങ്ങളിലെ ആയുധപരിശീലനവും രാഷ്​ട്രീയപ്രവർത്തനവും സമഗ്ര നിയമനിർമാണം സർക്കാറിെൻറ പരിഗണനയിലെന്ന് മന്ത്രി

text_fields
bookmark_border
ആരാധനാലയങ്ങളിലെ ആയുധപരിശീലനവും രാഷ്ട്രീയപ്രവർത്തനവും; സമഗ്ര നിയമനിർമാണം പരിഗണനയിൽ തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ ആയുധപരിശീലനം നിയന്ത്രിക്കുന്നതിനും ആരാധനാലയങ്ങളോട് അനുബന്ധിച്ചുള്ള രാഷ്ട്രീയ സംഘടന പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള സമഗ്ര നിയമനിര്‍മാണം സർക്കാറി​െൻറ പരിഗണനയിലാണ് മന്ത്രി ജി. സുധാകരൻ നിയസഭയിൽ അറിയിച്ചു. ഇത് സംബന്ധിച്ച ടി.വി. രാജേഷ് അവതരണാനുമതി നേടിയ സ്വകാര്യ ബില്ലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2011ലെ പൊലീസ് ആക്ടി​െൻറ കീഴില്‍ ചട്ടം രൂപവത്കരിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും രാജേഷ് കൊണ്ടുവന്ന ബില്ലി‍​െൻറ നല്ല ഉദ്ദേശത്തോട് സര്‍ക്കാറും യോജിക്കുകയാണെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. കണ്ണൂരിൽ ഇരുപത്തഞ്ചോളം ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ആയുധ പരിശീലനം നൽകുകയാണെന്നും സംസ്ഥാനത്ത് ആർ.എസ്.എസി‍​െൻറ എസ്.ഡി.പി.ഐയുടെയും മതതീവ്രവാദത്തെ എന്ത് വിലകൊടുത്തും സർക്കാർ ചെറുക്കണമെന്നും ടി.വി. രാജേഷ് ആവശ്യപ്പെട്ടു. ഗാര്‍ഹിക പരിസരത്തും പൊതുസ്ഥലങ്ങളിലുമുള്ള മദ്യപാനം തടയാന്‍ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ ബില്ലിന് യു. പ്രതിഭാഹരി അവതരണാനുമതി തേടി. പൊതു ഇടങ്ങളിലെ മദ്യപാനം നിയന്ത്രിക്കാന്‍ നിയമനിര്‍മാണം പരിഗണനയിലാണെന്ന് മന്ത്രി ജി. സുധാകരന്‍ മറുപടിയായി പറഞ്ഞു. അതേസമയം, വീടുകളിലെ മദ്യപാനം ശിക്ഷാര്‍ഹമാക്കിയാല്‍ ഭരണഘടനയുടെ മൗലികാവകാശങ്ങളുടെ ലംഘനമാകുമോ എന്നകാര്യം പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story