Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഭയിൽ മന്ത്രി സുധാകരനെ ...

സഭയിൽ മന്ത്രി സുധാകരനെ തിരുത്തി മുഖ്യമന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: കലക്ടറുടെ അധികാരത്തെ ചൊല്ലി മന്ത്രി ജി. സുധാകരൻ നിയമസഭയില്‍ നടത്തിയ പരാമർശം തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി തിരുത്തിയതോടെ അത് മന്ത്രി അംഗീകരിക്കുകയും ചെയ്തു. പി.കെ. അബ്ദുറബ്ബ് ദേശീയപാത വികസനം സംബന്ധിച്ച് ഉന്നയിച്ച സബ്മിഷന് മറുപടി പറയവെയായിരുന്നു ഇത്. സ്ഥലം ഏറ്റെടുക്കുന്നതില്‍ കലക്ടര്‍ പ്രശ്‌നമുണ്ടാക്കുെന്നന്നും അതില്‍ മന്ത്രി ഇടപെടണമെന്നുമായിരുന്നു അബ്ദുറബ്ബി​െൻറ ആവശ്യം. കലക്ടര്‍മാര്‍ കേന്ദ്രത്തിന് കീഴിലാണെന്നായിരുന്നു മന്ത്രി സുധാകര​െൻറ പ്രതികരണം. കലക്ടര്‍ സംസ്ഥാനത്തെ ജീവനക്കാരാണെങ്കിലും ഐ.എ.എസ് കേന്ദ്രത്തി​െൻറ കീഴിലാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരുമ്പോള്‍ അവര്‍ കേന്ദ്രത്തി​െൻറ കീഴിലാണ്. കേന്ദ്രം പറയുന്നതാണ് അവര്‍ കേള്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇതിനെ എതിർത്ത് രംഗത്തുവന്നു. കലക്ടര്‍മാര്‍ സംസ്ഥാനത്തി​െൻറ ജീവനക്കാരാെണന്നും അവരുടെ സര്‍വിസ് സംബന്ധിച്ച കാര്യങ്ങള്‍ മാത്രമാണ് കേന്ദ്രത്തിന് കീഴില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെയാണ് മുഖ്യമന്ത്രി രംഗത്തുവന്നത്. കലക്ടര്‍ സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള പ്രധാനപ്പെട്ട തസ്തികയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതില്‍ അനാവശ്യ പിടിത്തം കൊണ്ടുവരാനാണ് ഇപ്പോള്‍ കേന്ദ്രം ശ്രമിക്കുന്നത്. അതുകൊണ്ട് ഇത് തെറ്റായ പ്രസ്താവനയാണ്. കലക്ടര്‍ സംസ്ഥാന സര്‍ക്കാറി​െൻറ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ട വ്യക്തിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതോടെ മന്ത്രി സുധാകരന്‍ നിലപാട് തിരുത്തി. മുഖ്യമന്ത്രി എല്ലാം പറഞ്ഞിട്ടുണ്ട്. അതിനെ എതിര്‍ക്കേണ്ട കാര്യമില്ല. കേന്ദ്രം നിര്‍ദേശിച്ചപ്രകാരം ഭൂമി ഏറ്റെടുക്കാന്‍ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം തിരുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story