Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:23 AM GMT Updated On
date_range 23 March 2018 5:23 AM GMTകുടുംബത്തിന് ശുദ്ധജല സംവിധാനമൊരുക്കി; മാതൃകയായി ജല അതോറിറ്റി ജീവനക്കാരുടെ ജലദിനാചരണം
text_fieldsbookmark_border
പരപ്പനങ്ങാടി: കുടുംബത്തിന് ശുദ്ധജല വിതരണ കണക്ഷൻ നൽകി ജലദിനാചരണത്തിൽ സേവന മാതൃക. പരപ്പനങ്ങാടിയിലെ വാട്ടർ അതോറിറ്റി ജീവനക്കാരുടെ കൂട്ടായ്മയും വാർഡ് കൗൺസിലർ നൗഫൽ ഇല്യനും ചേർന്നാണ് പരപ്പനങ്ങാടി കോട്ടത്തറയിലെ ശാരദയുടെ കുടുംബത്തിന് കുടിവെള്ള വിതരണ കണക്ഷൻ നൽകിയത്. അസി. എൻജിനീയർ പി. നിതിൻ ചടങ്ങ് നിയന്ത്രിച്ചു. അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി.ടി. അബ്ദുന്നാസർ വാട്ടർ കണക്ഷൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ നൗഫൽ ഇല്യൻ രേഖ കൈമാറി. സേവനത്തിന് തൊഴിലാളികളെ വിട്ടുകൊടുത്ത് കോൺട്രാക്ടർ സാജൻ മാതൃകയായി. കെ.വി. നിഷ, കെ.കെ. അനിൽകുമാർ, ജയരാജ് എന്നിവർ നേതൃത്വം നൽകി. കെ.എം. പ്രദീപ് കുമാർ പദ്ധതി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story