Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധുവി​െൻറ മരണം:...

മധുവി​െൻറ മരണം: പ്രതികളുമായി വനംവകുപ്പ് തെളിവെടുത്തു

text_fields
bookmark_border
അഗളി: ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ പിടിയിലായ 16 പ്രതികളെ വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. വനംവകുപ്പി​െൻറ അപേക്ഷ പരിഗണിച്ച മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയാണ് ഒരു ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ നൽകിയത്. മധുവിനെ പിടികൂടാൻ അനധികൃതമായി വനത്തിൽ പ്രവേശിച്ച 12 പേരെ മുക്കാലി-ചിണ്ടക്കി ഭാഗത്ത് വനമേഖലയിലെത്തിച്ച് തെളിവെടുത്തു. പ്രതികളുടെ ചിത്രമെടുക്കാൻ മാധ്യമപ്രവർത്തകർ ശ്രമിച്ചത് അധികൃതരുടെ മുന്നിൽവെച്ച് പ്രതികളുടെ ബന്ധുക്കൾ തടഞ്ഞു. മതിയായ സുരക്ഷ ഒരുക്കാതെയാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചതെന്ന് ആരോപണമുണ്ട്. മുക്കാലി സ്വദേശികളായ മേച്ചേരിൽ ഹുസൈൻ, കിളയിൽ മരയ്ക്കാർ, പൊതുവച്ചോല ഷംസുദ്ദീൻ, കുന്നത്ത് അനീഷ്, താഴുശേരിൽ രാധാകൃഷ്ണൻ, പൊതുവച്ചോല അബൂബക്കർ, കരിക്കൽ സിദ്ദീഖ്, തൊട്ടിയിൽ ഉബൈദ്, വിരുത്തിയിൽ നജീബ്, ലത്തീഫ്, മണ്ണമ്പറ്റ ജെയ്ജു മോൻ, ചോലയിൽ അബ്ദുൽ കരീം, മൂരിക്കട സതീശ്, ചെരിവിൽ ഹരീഷ്, ബിജു, വിരുത്തിയിൽ മുനീർ എന്നിവരാണ് കേസിൽ പിടിയിലായത്. ഇവരെ വെള്ളിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും. ഇതുവരെ 60ഒാളം സാക്ഷികളുടെ മൊഴിയെടുത്തു. രണ്ടാഴ്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story