Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമമ്പാട് പഞ്ചായത്തിലെ...

മമ്പാട് പഞ്ചായത്തിലെ റോഡ്​ കോൺക്രീറ്റ് പ്രവൃത്തി തുടങ്ങി

text_fields
bookmark_border
മമ്പാട്: ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ കോൺക്രീറ്റ് പ്രവൃത്തികൾ ആരംഭിച്ചു. എം.ജി.എൻ.ആർ.ഇ.ജി.എസിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. പത്ത് റോഡുകളുടെ പ്രവൃത്തിയാണ് നടത്തുക. മൂന്നാം വാർഡിലെ വടപുറം റോഡ് പ്രവൃത്തി വ‍്യാഴാഴ്ച തൊഴിലുറപ്പ് തൊഴിലാളികളും പ്രദേശവാസികളും ഉത്സവമായി പൂർത്തീകരിച്ചു. പ്രവൃത്തി ഉദ്ഘാടനം പന്താർ മുഹമ്മദ് നിർവഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശമീന കാഞ്ഞിരാല അധ‍്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർമാരായ ബുഷ്റ പാലാടൻ, സുഹ്റ പനനിലത്ത്, ഓവർസിയർമാരായ ഗണേഷ്, അരുൺ, വി.ഇ.ഒമാരായ പ്രശാന്ത്, അജയൻ, സി.ഡി.എസ് അംഗങ്ങളായ റസീന, സുമയ്യ, അസ്മാബി, റീന ഷൈലജ എന്നിവർ നേതൃത്വം നൽകി. വാർഡ് മെംബർ വി.ടി. നാസർ സ്വാഗതവും റംലാബീഗം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story