Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ദേശീയപാത: രാഷ്​ട്രീയ...

'ദേശീയപാത: രാഷ്​ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കണം'

text_fields
bookmark_border
മലപ്പുറം: ദേശീയപാത 45 മീറ്റർ ചുങ്കപ്പാതക്ക് വേണ്ടിയുള്ള സർവേയിൽ ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കണമെന്ന് എൻ. എച്ച് ആക്ഷൻ കൗൺസിൽ ജില്ല കൺവീനർ അബുലൈസ് തേഞ്ഞിപ്പലം, എൻ.എച്ച് സംരക്ഷണ സമിതി ജില്ല കൺവീനർ പി.കെ. പ്രദീപ് മേനോൻ എന്നിവർ ആവശ്യപ്പെട്ടു. ഇരകളെ തെറ്റിദ്ധരിപ്പിച്ച് ഭൂമിയും കിടപ്പാടവും അളന്നെടുക്കുകയാണെന്ന് ഭാരവാഹികൾ ആരോപിച്ചു. രാഷ്ട്രീയ പാർട്ടികൾ മൗനം തുടരുന്നത് ബി.ഒ.ടി ടോൾ മാഫിയയുടെ സ്വാധീനത്തിൽ മയങ്ങിയാണെന്ന് കുറ്റപ്പെടുത്തി. ഇരകളോടൊപ്പമാണെന്ന് പറഞ്ഞ് മുസ്ലിം ലീഗ് പാവപ്പെട്ടവരെ വഞ്ചിക്കാനാണ് ശ്രമിക്കുന്നത്. ഇരകളോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന നയമാണ് ലീഗി​െൻറതെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story