Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:08 AM GMT Updated On
date_range 2018-03-23T10:38:59+05:30പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാൻറ് നിർമാണം; യു.ഡി.എഫ് ഇറങ്ങിപ്പോയി
text_fieldsഎടപ്പാള്‍: കണ്ടനകം കെ.എസ്.ആർ.ടി.സി റീജനല്‍ വർക്ഷോപ്പ് സ്ഥലത്ത് പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ പ്ലാൻറും ശ്മാശാനവും ആരംഭിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കാലടി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ യു.ഡി.എഫ് അവതരിപ്പിച്ച പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഭരണസമിതി യോഗത്തില്‍നിന്ന് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. നൗഫല്‍ സി. തണ്ടിലമാണ് പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചത്. നേരത്തേ കണ്ടനകത്ത് ചേർന്ന സർവകക്ഷി യോഗം വാർഡ് മെംബറോട് ഇതുസംബന്ധിച്ച പ്രമേയം ഭരണസമിതി യോഗത്തില്‍ അവതരിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എല്‍.ഡി.എഫ് ഭരണകക്ഷി അംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പ്രമേയം അവതരിപ്പിക്കാതിരുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചതെന്ന് നൗഫൽ സി തണ്ടിലം പറഞ്ഞു. നൗഫൽ സി. തണ്ടിലം, മുഹമ്മദലി മാങ്ങാട്ടൂർ, സലീം നരിപ്പറമ്പ്, ഫാത്തിമ ടീച്ചർ, വി.വി. അബൂബക്കർ, ബിന്ദു ആനന്ദ്, സുജിത എന്നിവരാണ് ഭരണ സമിതിയിൽനിന്ന് ഇറങ്ങിപ്പോയത്. ക്ഷയരോഗ ദിനാചരണം 24ന് പൊന്നാനി: ലോക ക്ഷയരോഗ ദിനാചരണം മാർച്ച് 24ന് പൊന്നാനി എം.ഇ.എസ് കോളജിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ ടി.വി. മുഹമ്മദ് അബ്ദുറഹ്മാൻ, ജോയൻറ് കൺവീനർ എച്ച്. ഹരിത, കെ.പി. പ്രശാന്ത്, സെറിൻ സൈനബ് എന്നിവർ പങ്കെടുത്തു. വളയംകുളത്ത് അനധികൃത കെട്ടിട നിര്‍മാണം: ഉദ്യോഗസ്ഥർ സ്ഥലം സന്ദര്‍ശിച്ചു നിർമാണം നിർത്തിവെക്കാൻ നിർദേശം ചങ്ങരംകുളം: വളയംകുളത്ത് അനധികൃത കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ് പൊന്നാനി ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. സുരേഷിെൻറ നേതൃത്വത്തില്‍ അനധികൃത കെട്ടിട നിര്‍മാണവും വയല്‍ നികത്തലും നടക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ ഉടമസ്ഥന് നിര്‍ദേശം നല്‍കിയത്. ഒരാഴ്ച മുമ്പ് പ്രദേശത്ത് വയലുകളില്‍ മണ്ണ് അടിക്കുന്നതായും സംസ്ഥാന പാതയോട് ചേര്‍ന്ന് കെട്ടിട നിര്‍മാണത്തിന് ശ്രമം നടക്കുന്നതായും വിവിധ കര്‍ഷക കൂട്ടായ്മകള്‍ പഞ്ചായത്തിെൻറയും വില്ലേജ് അധികൃതരുടെയും ശ്രദ്ധയില്‍പെടുത്തിയിരുന്നു. എന്നാൽ, വേണ്ട നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് കര്‍ഷക സംഘം പ്രവര്‍ത്തകര്‍ വില്ലേജിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇത് അധികൃതരും കർഷക കൂട്ടായ്മ പ്രവർത്തകരും തമ്മിൽ വാക്കേറ്റത്തിൽ വരെ എത്തിച്ചിരുന്നു. പ്രദേശത്തെ മണ്ണ് മാഫിയകളും ഭൂമാഫിയകളും വില്ലേജിലെ ജീവനക്കാരെ സ്വാധീനിക്കുന്നുണ്ടെന്ന് കര്‍ഷക സംഘം പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കാൻ കൃഷി മന്ത്രി, ജില്ല കലക്ടര്‍ അടക്കമുള്ളവർക്ക് പരാതി നല്‍കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
Next Story