Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത സർവേ; രണ്ടര...

ദേശീയപാത സർവേ; രണ്ടര കിലോമീറ്ററിൽ ലഭിച്ചത് 141 പരാതികൾ

text_fields
bookmark_border
കുറ്റിപ്പുറം: ദേശീയപാത സർവേ 2.6 കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും ലഭിച്ചത് 141 പരാതികൾ. ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവർക്ക് പരാതി ബോധിപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. കുറ്റിപ്പുറം ഹൈവേ മുതൽ മൂടാൽ വരെയുള്ള 2.6 കിലോമീറ്റർ ദൂരമാണ് നാല് ദിവസമായി തുടരുന്ന സർവേയിൽ പൂർത്തിയായത്. മൂന്ന് എ വിജ്ഞാപനം ഇറങ്ങി ഒരു വർഷത്തിനുള്ളിൽ മൂന്ന് ഡി വരെയുള്ളത് പൂർത്തിയാക്കിയില്ലെങ്കിൽ സർവേക്കായി മൂന്ന് എ വീണ്ടും പ്രസിദ്ധീകരിക്കേണ്ടിവരും. സ്ഥലം അളന്ന് മാർക്ക് ചെയ്യുന്ന മൂന്ന് ബി വിജ്ഞാപനത്തിന് ശേഷം മൂന്ന് സി വിജ്ഞാപനമാണ് പരാതി കേൾക്കാനും തീർപ്പ് കൽപിക്കാനുമായുള്ളത്. ഇതിന് ശേഷം മൂന്ന് ഡി വിജ്ഞാപനത്തിലാണ് സ്ഥലം വേർതിരിച്ച് തുക കണക്കാക്കുക. മൂന്ന് ജി വിജ്ഞാപനത്തിലാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ച തുക വിതരണം ചെയ്യുക. എന്നാൽ, ഇവ പൂർത്തിയാകുമ്പോഴേക്കും ആയിരക്കണക്കിന് പരാതികൾ ഡെപ്യൂട്ടി കലക്ടർക്ക് (എൽ ആൻഡ് എ.എൻ.എച്ച്) തീർപ്പ് കൽപിക്കേണ്ടിവരും. സർവേ വെള്ളിയാഴ്ചയോടെ കൂടുതൽ ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കുന്നതോടെ എതിർപ്പുകളേറും. വ്യാഴാഴ്ച രാവിലെ രണ്ടാമത്തെ സർവേ സംഘം എത്തിയെങ്കിലും കല്ല് നാട്ടുന്ന തൊഴിലാളികളില്ലാത്തതിനാൽ സ്ഥലം മാർക്ക് ചെയ്യൽ മാത്രമാണ് നടന്നത്. പിന്നീട് സർവേ പൂർത്തിയായ ശേഷമാണ് കല്ല് നാട്ടൽ കഴിഞ്ഞത്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി രണ്ട് സംഘങ്ങൾ കൂടി സർവേക്കെത്തും.
Show Full Article
TAGS:LOCAL NEWS 
Next Story