Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.എസ്​.സി...

പി.എസ്​.സി നിയമനങ്ങളില്‍ കായികതാരങ്ങള്‍ക്ക് ഒരുശതമാനം സംവരണം

text_fields
bookmark_border
തിരുവനന്തപുരം: പി.എസ്‌.സി നിയമനങ്ങളില്‍ കായികതാരങ്ങള്‍ക്ക് ഒരു ശതമാനം സംവരണം നല്‍കാനുള്ള തീരുമാനത്തിന് സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയതായി മന്ത്രി എ.സി. മൊയ്തീന്‍. വകുപ്പി​െൻറ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 31 ഇനങ്ങള്‍ക്ക് നല്‍കിയിരുന്ന വെയിറ്റേജ് എട്ടിനങ്ങൾക്കുകൂടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് േക്വാട്ട നിയമനങ്ങള്‍ക്കായി സ്‌പെഷൽ സെല്‍ രൂപവത്കരിക്കും. ഈ സെല്ല് മുഖാന്തരം താരങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഏപ്രിലിനുള്ളില്‍ 249 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായികഇനങ്ങള്‍, താരങ്ങള്‍, മത്സരങ്ങള്‍ എന്നിവ സംബന്ധിച്ച് സമഗ്ര വിവരങ്ങളടങ്ങിയ സ്‌പോര്‍ട്സ് ഗൈഡ് ഈ വര്‍ഷം പുറത്തിറക്കും. സ്റ്റേഡിയങ്ങളും മറ്റും പുനരുദ്ധരിക്കുന്നതിനായി സ്‌പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മ​െൻറ് എന്ന പേരില്‍ ഒരു കമ്പനി ആരംഭിക്കും. ദേശീയ ഗെയിംസില്‍ പങ്കെടുത്ത കായികതാരങ്ങളില്‍ 72 പേര്‍ക്ക് നിയമനം നല്‍കി. 11 പേര്‍ക്കുകൂടി കെ.എസ്.ഇ.ബിയിൽ ഉടന്‍ നിയമനം നല്‍കും. കായികതാരങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിനായി കായിക വികസനനിധി രൂപവത്കരിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും ഇതിനായി ഫണ്ട് സ്വീകരിക്കും. അന്താരാഷ്ട്ര മീറ്റുകളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലം വര്‍ധിപ്പിക്കാന്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കും. കായികതാരങ്ങള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story