Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത അലൈൻമെൻറ്...

ദേശീയപാത അലൈൻമെൻറ് ജനവാസ കേന്ദ്രത്തിലൂടെ; എ.ആർ നഗറിൽ പ്രതിഷേധമിരമ്പി

text_fields
bookmark_border
തിരൂരങ്ങാടി: ദേശീയപാത വികസനത്തിനായി പുറത്തിറക്കിയ പുതിയ അലൈൻമ​െൻറിനെതിരെ എ.ആർ നഗറിൽ പ്രതിഷേധമിരമ്പി. നിലവിൽ ദേശീയപാത 50 മീറ്ററിലധികം സ്ഥലമുണ്ടായിട്ടും ഭൂമി ഏറ്റെടുക്കാൻ ജനവാസകേന്ദ്രത്തിലൂടെ പുതിയ അലൈൻമ​െൻറ് തയാറാക്കിയതിനെതിരെയാണ് ഇരകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊളപ്പുറം അരീത്തോട് മുതൽ തലപ്പാറ വലിയപറമ്പ് വരെയുള്ള നിലവിലെ പാതയിലെ സ്ഥലവുമായി ഒരു ബന്ധവുമില്ലാത്ത ജനവാസ കേന്ദ്രത്തിലൂടെയാണ് ഇവിടത്തെ പുതിയ അലൈൻമ​െൻറ് തയാറാക്കിയിട്ടുള്ളത്. പുതിയ അലൈൻമ​െൻറ് പ്രകാരം സ്വകാര്യ വ്യക്തികളുടെ 12 ഏക്കറോളം സ്ഥലവും 50 വീടുകളും രണ്ടു മദ്റസകളും മറ്റു ചില കെട്ടിടങ്ങളും നഷ്ടപ്പെടും. പഞ്ചായത്തി​െൻറ അറിവോടെയാണ് ഇത്തരത്തിൽ അലൈൻമ​െൻറ് തയാറാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. വീടും സ്ഥലവും നഷ്ടപ്പെടുന്ന അമ്പതോളം കുടുംബങ്ങൾ വ്യാഴാഴ്ച രാവിലെ 10ഒാടെ പ്രതിഷേധവുമായെത്തി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. അതേസമയം, പഞ്ചായത്തിന് ഈ വിഷയത്തിൽ ഒരറിവില്ലെന്നും അലൈൻമ​െൻറ് സംബന്ധിച്ച് 2017ലാണ് അധികൃതർ പഞ്ചായത്തിനെ സമീപിച്ചിരുന്നതെന്നും പ്രസിഡൻറ് കുപ്പേരി സുബൈദ പറഞ്ഞു. നഷ്ടപ്പെടുന്ന ഭൂമിയുടെ സർവേ നമ്പറോ രൂപരേഖയോ അന്നേരം പഞ്ചായത്തിൽ ഹാജരാക്കിയിട്ടില്ല. രണ്ട് വീടുകൾ മാത്രം നഷ്ടപ്പെടുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. അധികൃതർ പഞ്ചായത്തിനെ കബളിപ്പിച്ചതാണെന്നും സംഭവത്തിൽ കോടതിയെ സമീപിക്കുമെന്നും പ്രസിഡൻറ് പറഞ്ഞു. സംഭവത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഉപരോധ സമരത്തിന് ശനിയാഴ്ച കെ.പി. സമീർ, എം.വി. മൈമൂനത്ത്, സി.കെ. നൗഫൽ, മുൻ പഞ്ചായത്ത് അംഗം എം.പി. മുസ്തഫ, മനോജ്, ഫൈസൽ, ശറഫുദ്ദീൻ, സി.എച്ച്. അൻവർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story