Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅരിപ്രയിലെ വളവ്​...

അരിപ്രയിലെ വളവ്​ നികത്താൻ നടപടി ​വേണം ^എം.എൽ.എ

text_fields
bookmark_border
അരിപ്രയിലെ വളവ് നികത്താൻ നടപടി വേണം -എം.എൽ.എ പെരിന്തൽമണ്ണ: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ തിരൂർക്കാടിനടുത്ത് അരിപ്രയിലെ 'എസ്' വളവ് നികത്താൻ നടപടി വേണമെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. മാർച്ച് 18ന് ഇവിടെ പാചകവാതക ടാങ്കർ മറിഞ്ഞ് വാതകം ചോർന്നത്് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഒരുദിവസം പൂർണമായും ഗതാഗതം നിർത്തിവെച്ചാണ് വാതക ചേർച്ച തടഞ്ഞ് ടാങ്കർ നീക്കം ചെയ്തത്. അഞ്ച് വർഷത്തിനിടെ നാല് പാചക വാതക ടാങ്കറുകളാണ് ഇവിടെ മറിഞ്ഞത്. ദേശീയപാതയിലെ ഇറക്കവും 'എസ്' ആകൃതിയിലെ വളവുമാണ് അപകടം വരുത്തുന്നതെന്നും അലി ചൂണ്ടിക്കാട്ടി. േറാഡ് സുരക്ഷ പഠനം നടത്തുന്ന സഹചര്യത്തിൽ അരിപ്ര വളവിനേയും ഉൾപ്പെടുത്തി ആവശ്യമെങ്കിൽ ഭൂമി ഏറ്റെടുത്ത് വളവ് നികത്താൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി സുധാകരൻ മറുപടി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story