Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാട്ടാനകളും...

കാട്ടാനകളും പന്നിക്കൂട്ടവും വിളകള്‍ നശിപ്പിക്കുന്നു; കര്‍ഷകര്‍ ദുരിതത്തില്‍

text_fields
bookmark_border
എടക്കര: താമരക്കുളം പ്രദേശങ്ങളില്‍ കാട്ടാനയും പന്നിക്കൂട്ടവും വ്യാപകമായി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. പ്രദേശത്തെ അഭയ കര്‍ഷകസംഘത്തി​െൻറ പാണ്ടിപ്പുഴ ഭാഗത്തെ 250 വാഴകള്‍, 300 കപ്പ എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനയും പന്നിക്കൂട്ടവും നശിപ്പിച്ചത്. തോട്ടത്തിലെ രണ്ട് കമുകുകളും ആന നശിപ്പിച്ചു. വാഴയും കപ്പയും നട്ട് മൂന്നുമാസം കഴിഞ്ഞതേയുള്ളൂ. ഇറക്കല്‍ ബിന്ദു, ദേവകി, ചിറപ്പുറത്ത് ശോശ, പുതിയകത്ത് ജമീല, എന്നിവരാണ് താമരക്കുളം പ്രദേശത്ത് സംഘകൃഷി നടത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ സംഘം ഇവിടെ വിവിധയിനം പച്ചക്കറികള്‍ കൃഷി ചെയ്തുവരികയാണ്. ഇവര്‍ക്കൊപ്പം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും ചേര്‍ന്നാണ് കൃഷിജോലികള്‍ നടത്തിവരുന്നത്. കൃഷിയിടങ്ങള്‍ക്ക് ചുറ്റും വൈദ്യുതവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം മിറകടന്നാണ് കരിയംമുരിയം വനത്തില്‍നിന്നെത്തി കാട്ടാനകളും പന്നിക്കൂട്ടവും കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത്. പ്രദേശത്ത് വന്യമൃഗശല്യം സ്ഥരമായി ഉണ്ടാവാറുണ്ടെന്ന് കര്‍ഷക തൊഴിലാളികള്‍ പറയുന്നു. കരിയംമുരിയം വനാതിര്‍ത്തിയില്‍ വനംവകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച വൈദ്യുതവേലി കാര്യക്ഷമമല്ലാത്തതാണ് കാട്ടാനകളും പന്നിക്കൂട്ടവും കൃഷിയിടങ്ങളിലേക്ക് ഇറങ്ങാന്‍ കാരണം. വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ച വിവരം വനം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, മതിയായ നഷ്ടപരിഹാരം ലഭിക്കാറില്ലെന്ന് പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story