Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവാക്കൾക്കായി...

യുവാക്കൾക്കായി സ്ഥാനമൊഴിയേണ്ട സാഹചര്യം കേരളത്തിലില്ല ^ഹസൻ

text_fields
bookmark_border
യുവാക്കൾക്കായി സ്ഥാനമൊഴിയേണ്ട സാഹചര്യം കേരളത്തിലില്ല -ഹസൻ * ജനമോചനയാത്ര ഏപ്രിൽ ഏഴിന് തുടങ്ങും തിരുവനന്തപുരം: കോൺഗ്രസിൽ യുവാക്കെള നേതൃനിരയിലെത്തിക്കുന്നതിന് മുതിർന്നവർ സ്ഥാനമാനങ്ങൾ ഒഴിേയണ്ട സാഹചര്യം കേരളത്തിൽ നിലവിലില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ചില സംസ്ഥാനങ്ങളിൽ പി.സി.സി അധ്യക്ഷന്മാർ യുവാക്കൾക്കായി രാജിവെച്ചുവെന്ന ചോദ്യത്തോട് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി പതിച്ചുനൽകിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവനന്തപുരം സബ്കലകട്റുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അത് അന്വേഷിക്കുകയാണ് വേണ്ടത്. സബ്കലക്ടറുടെ ഭർത്താവ് കോൺഗ്രസുകാരനായതിനാൽ പകപോക്കരുത്. സി.പി.എം കണ്ണൂരിൽ വീണ്ടും സംഘർഷത്തിന് കോപ്പുകൂട്ടുകയാണ്. പി. ജയരാജനുനേരെ വധഭീഷണി ഉണ്ടെന്ന് വരുത്തി സഹതാപം സൃഷ്ടിച്ച് അക്രമത്തിന് ശ്രമിക്കുകയാണ്. കണ്ണൂരിൽ അക്രമം തടയാൻ പൊലീസിന് കഴിയുന്നില്ലെങ്കിൽ കേന്ദ്ര ഏജൻസികളെ വിളിക്കാൻ മുഖ്യമന്ത്രി തയാറാകണം. വർഗീയ ഫാഷിസത്തിനും അക്രമത്തിനുമെതിരെ കെ.പി.സി.സി പ്രസിഡൻറ് നയിക്കുന്ന ജനമോചനയാത്ര ഏപ്രിൽ ഏഴിന് കാസർകോട്ടുനിന്ന് ആരംഭിക്കും. ൈവകീട്ട് നാലിന് എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും. ഏപ്രിൽ എട്ടിന് കണ്ണൂർ, ഒമ്പതിന് വയനാട്, 10ന് കോഴിക്കോട്, 11ന് മലപ്പുറം, 12ന് പാലക്കാട്, 17ന് തൃശൂർ, 18ന് എറണാകുളം, 19ന് ഇടുക്കി, 20ന് കോട്ടയം, 21ന് ആലപ്പുഴ, 23ന് പത്തനംതിട്ട, 24ന് കൊല്ലം ജില്ലയിലും പര്യടനം നടത്തുന്ന യാത്ര ഏപ്രിൽ 25ന് തിരുവനന്തപുരത്ത് സമാപിക്കും. 'അക്രമ രാഷ്ട്രീയത്തിനെതിരെ അമ്മ മനസ്സ്' പേരിലുള്ള പ്രചാരണ യാത്രയുടെ ഭാഗമായി നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story