Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാവോവാദി ആക്രമണം:...

മാവോവാദി ആക്രമണം: സുക്​മയിൽ ഗ്രാമത്തലവൻ കൊല്ലപ്പെട്ടു

text_fields
bookmark_border
റായ്പുർ: ഛത്തിസ്ഗഢിലെ സുക്മ ജില്ലയിൽ മാവോവാദി ആക്രമണത്തിൽ ഗ്രാമത്തലവൻ കൊല്ലപ്പെട്ടു. മേഖലയിലെ വികസനപ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് അധികൃതരെ സഹായിച്ചിരുന്ന ദാരോ ഹന്ദ(35)യാണ് മരിച്ചത്. സുക്മയിലെ ദുർഗുദ ഗ്രാമത്തിലാണ് രക്തത്തിൽ കുളിച്ച നിലയിൽ ദാരോയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ആയുധധാരികളായ ഒരു സംഘം മാേവാവാദികൾ വീട് ആക്രമിച്ച് ഇദ്ദേഹത്തെ െകാണ്ടുപോയി വെട്ടിക്കൊന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. പൊലീസി​െൻറ ഒറ്റുകാരെന്ന് ആരോപിച്ച് മാർച്ച് 19ന് രണ്ട് ഗ്രാമീണരെ മാേവാവാദികൾ കൊന്നിരുന്നു. അന്നുതന്നെ റോഡ് കരാറുകാരനായ ഒരാളും കൊല്ലെപ്പട്ടിരുന്നു. ഇയാളുടെ വാഹനങ്ങളും കത്തിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story