Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 4:59 AM GMT Updated On
date_range 2018-03-23T10:29:58+05:30ചൈനീസ് ഉൽപന്നങ്ങൾക്ക് അമേരിക്ക 5,000 കോടി ഡോളറിെൻറ തീരുവ ചുമത്തും
text_fieldsവാഷിങ്ടൺ: ചൈനീസ് ഉൽപന്നങ്ങൾക്ക് വൻതോതിൽ ഇറക്കുമതി തീരുവ ചുമത്തുമെന്നും അേമരിക്കയിലെ ചൈനീസ് നിേക്ഷപങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പ്രസിഡൻറ് ട്രംപ്. ബൗദ്ധിക സ്വത്തവകാശ ചോരണം ആരോപിച്ച് ചൈനീസ് ഉൽപന്നങ്ങൾക്ക് 5,000 കോടി ഡോളറിെൻറ തീരുവയാണ് ചുമത്തുന്നത്. എന്നാൽ, ഇതിന് സമാനമായ രീതിയിൽ തിരിച്ചടി നൽകുമെന്ന് ചൈന പ്രതികരിച്ചു. അമേരിക്കൻ നടപടി ആഗോള വ്യാപാര യുദ്ധത്തിന് വഴിതുറക്കുമോ എന്ന് ആശങ്കയുണ്ട്. വ്യാപാര കരാറുകളിലുണ്ടായ ഗുരുതര പിഴവുകൾക്ക് ചൈനക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് അമേരിക്കൻ വ്യാപാര പ്രതിനിധികൾ (യു.എസ്.ടി.ആർ) നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കൻ ഉൽപന്നങ്ങളുടെ വ്യാജ പതിപ്പുകൾ വർധിച്ച സാഹചര്യത്തിലാണ് നടപടി. ബൗദ്ധിക സ്വത്തവകാശ ചോരണത്തിലും സാങ്കേതികവിദ്യ കൈമാറ്റത്തിലുണ്ടായ വീഴ്ചകളും മൂലം ചൈനക്കുമേൽ അമേരിക്ക ഉപരോധമേർപ്പെടുത്തുമെന്ന് നേരെത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Next Story