Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകഞ്ചാവുമായി കോളജ്...

കഞ്ചാവുമായി കോളജ് വിദ്യാർഥികൾ അറസ്​റ്റിൽ

text_fields
bookmark_border
വാളയാർ: എൻജിനീയറിങ് കോളജ് വിദ്യാർഥികളായ രണ്ടുപേരെ അരലക്ഷം രൂപയുടെ കഞ്ചാവുമായി എക്സൈസ് പിടികൂടി. തൃശൂർ മുകുന്ദപുരം സ്വദേശി ഹാവിസ് മുഹമ്മദ് (22), അന്തിക്കാട് സ്വദേശി സുഹൈൽ (21) എന്നിവരെയാണ് ബാഗിനുള്ളിലെ പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ചുകടത്തിയ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. രാത്രി എട്ടോടെ വാളയാർ എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥസംഘത്തി‍​െൻറ പരിശോധനയിൽ കെ.എസ്.ആർ.ടി.സി ബസിൽ കടത്തിയ കഞ്ചാവാണ് പിടികൂടിയത്. ഇരുവരും ആലുവയിലെ സ്വകാര്യ എൻജിനീയറിങ് കോളജ് വിദ്യാർഥികളാണ്. വാളയാർ എക്സൈസ് ഇൻസ്പെക്ടർ എ. ശ്രീധരൻ, പ്രിവൻറിവ് ഓഫിസർമാരായ സന്തോഷ്, വേണുകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അജോയ്, രാജേഷ്, സദാശിവൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story