Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅട്ടപ്പാടിയിൽ ആദിവാസി...

അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ചികിത്സ നിഷേധിച്ചതായി പരാതി

text_fields
bookmark_border
അഗളി: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ത്വഗ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലെത്തിയ ആദിവാസി യുവാവിന് ചികിത്സ നിഷേധിച്ചു. പുതൂർ കിണറ്റുകര ഊരിൽ കുപ്പ​െൻറ മകൻ മുരുകനാണ് (42) ചികിത്സ നിഷേധിച്ചത്. പ്രാക്തന ഗോത്ര സമൂഹമായ കുറുമ്പ വിഭാഗത്തിലുൾപ്പെട്ടയാളാണ് മുരുകൻ. വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്ന വനമേഖലയിലെ ആദിവാസി ഊരാണ് കിണറ്റുകര. ഇവിടെ നിന്ന് രാത്രിയിൽ വാഹനസൗകര്യം ലഭ്യമല്ല. ഒരു രാത്രി മുഴുവൻ വേദന കടിച്ചമർത്തിയ ശേഷമാണ് 42 കിലോമീറ്ററുകൾ സഞ്ചരിച്ച് പ്രദേശത്തെ എസ്.ടി പ്രമോട്ടറുടെ സഹായത്തോടെ ആശുപത്രിയിലെത്തിയത്. എന്നാൽ, ത്വഗ് രോഗ ചികിത്സക്ക് വിദഗ്ധ ഡോക്ടറില്ല എന്ന കാരണം പറഞ്ഞ് പ്രാഥമിക ചികിത്സ നൽകാൻ പോലും മുതിരാതെ ഇയാളെ ആശുപത്രിയിൽനിന്ന് തിരിച്ചയക്കുകയായിരുന്നു. ചികിത്സ നിഷേധിച്ചത് ചോദ്യം ചെയ്ത എസ്.ടി പ്രമോട്ടർക്കുനേരെ ഡോക്ടറുടെ ശകാരവർഷവുമുണ്ടായി. ഒരു കൈ വിരലിന് ചലനശേഷി ഇല്ലാത്തയാളാണ് മുരുകൻ. കടുത്ത സോറിയാസിസ് രോഗാവസ്ഥയിലും കൂലിവേല ചെയ്താണ് കുടുംബം പുലർത്തുന്നത്. അഞ്ച് മക്കളാണ് ഇയാൾക്ക്. രോഗം കലശലായതോടെ കൂലിവേലക്ക് പോകാനും കഴിയാത്ത സാഹചര്യമാണ്. സർക്കാറിൽനിന്ന് ഒരുവിധ ചികിത്സ സഹായവും ഇതുവരെയും ലഭിച്ചിട്ടില്ല. കൂടാതെ മൂന്നാമത്തെ മകൾ മിനി ഹൃദ്രോഗിയുമാണ്. ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യുമെന്ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈശ്വരി രേശൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story