Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 5:08 AM GMT Updated On
date_range 2018-03-21T10:38:52+05:30മാട്ടായക്കുന്ന് ഭഗവതി ക്ഷേത്ര പൂരമഹോത്സവത്തിന് സമാപനം
text_fieldsഏലംകുളം: മാട്ടായക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ 11 ദിവസത്തെ പൂരമഹോത്സവത്തിന് സമാപനമായി. താന്ത്രിക വിധിപ്രകാരമുള്ള ഒമ്പത് ദിവസത്തെ മഹോത്സവവും പ്രാചീനകാലം മുതൽ നടന്നുവരുന്ന ഒരു ദിവസത്തെ പാട്ടുഘോഷവും ഒരു ദിവസത്തെ താലപ്പൊലിയും ഉൾപ്പെടെയാണിത്. ചൊവ്വാഴ്ച രാവിലെ അഞ്ചിന് ഗണപതി ഹോമത്തോടെയാണ് സമാപന ദിവസ ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ഉഷപൂജ, കൊട്ടും വെടിയും, പൂതൻകളി, കാഴ്ചശീവേലി, വലിയ പാഞ്ചാരിമേളം എന്നിവ നടന്നു. ഉച്ചക്ക് 12ന് പ്രസാദ ഊട്ട്, പൂതൻകളി, വൈകീട്ട് നാലിന് കൊടിക്കൂറകളും വേലക്കുടകളുമേന്തി 11 ഗജകേസരികളുമായി പാണ്ടി-പാഞ്ചാരിമേളത്തോടൊപ്പം ദേശവേലകൾ തട്ടകത്തമ്മയുടെ തിരുമുറ്റത്ത് അണിനിരന്നു. പഞ്ചവാദ്യത്തോടെ താലപ്പൊലി കൊട്ടിയിറക്കം, താലപ്പൊലി നിരത്തൽ, വൈകീട്ട് ഏഴിന് ഡിജിറ്റൽ മാജിക് ഷോ, കൊട്ടിക്കയറ്റം, 11 ആനയും പഞ്ചവാദ്യവും നാദരത്നം പുല്ലാവൂർ ശ്രീധരൻ മാരാർ പ്രണാമം നടത്തി. രാത്രി 11 മുതൽ 12 വരെ മേളം, അലങ്കാര വെടിക്കെട്ട് എന്നിവ നടന്നു. തുടർന്ന് തന്ത്രി കൂറ വലിച്ചതോടെ ഈ വർഷത്തെ പൂരാഘോഷങ്ങൾക്ക് സമാപ്തിയായി. തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണൻ (സജി) നമ്പൂതിരി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. Elemkulam matayakunn bakavadi പടം ഏലംകുളം മാട്ടായക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് ക്ഷേത്രമൈതാനിയിൽ ദേശവേലകൾ സംഗമിച്ചപ്പോൾ
Next Story