Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 5:05 AM GMT Updated On
date_range 2018-03-21T10:35:56+05:30സ്വലാത്ത് നഗറിൽ ഏപ്രിൽ 18ന് സംസ്ഥാനതല ഹജ്ജ് ക്യാമ്പ്
text_fieldsമലപ്പുറം: ഈ വർഷം ഹജ്ജ്, ഉംറ തീർഥാടകർക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ഏപ്രിൽ 18ന് മേൽമുറി സ്വലാത്ത് നഗറിൽ നടക്കും. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ നടക്കുന്ന ക്യാമ്പിൽ പ്രായോഗിക പരിശീലനവും ലഗേജ്, കുത്തിവെപ്പ്, യാത്രാസംബന്ധമായ വിവരങ്ങളും ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളുടെ വിവരണവുമുണ്ടാകും. ഹജ്ജ് ഗൈഡ്, ത്വവാഫ് തസ്ബീഹ് മാല, ഹജ്ജ്-ഉംറ സംബന്ധമായ പുസ്തകം, സീഡി എന്നിവ ഉൾക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും. വിദൂര സ്ഥലങ്ങളിൽ നിന്നെത്തിച്ചേരുന്നവർക്ക് താമസ സൗകര്യവും ഒരുക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ ഉദ്ഘാടനം മഅ്ദിൻ ചെയർമാൻ ഇബ്‌റാഹീം ഖലീൽ ബുഖാരി തങ്ങൾ നിർവഹിച്ചു. എം.എൻ. കുഞ്ഞി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഇബ്‌റാഹീം ബാഖവി മേൽമുറി, ശാക്കിർ ബാഖവി മമ്പാട്, ദുൽഫുഖാറലി സഖാഫി, നൗഫൽ കോഡൂർ, ബഷീർ സഅ്ദി വയനാട്, സൈനുദ്ദീൻ നിസാമി കുന്ദമംഗലം, ഖാലിദ് സഖാഫി സ്വലാത്ത് നഗർ എന്നിവർ സംബന്ധിച്ചു. വിവരങ്ങൾക്കും രജിസ്‌ട്രേഷനും: www.hajcamp.com. ഹെൽപ് ലൈൻ നമ്പർ: 0483 273 8343, 9645600072.
Next Story