Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹമീദ് കൊമ്പത്ത്...

ഹമീദ് കൊമ്പത്ത് കെ.എസ്​.ടി.യു ജില്ല പ്രസിഡൻറ്​

text_fields
bookmark_border
മണ്ണാർക്കാട്: കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) ജില്ല പ്രസിഡൻറായി ഹമീദ് കൊമ്പത്തിനെ തെരഞ്ഞെടുത്തു. സി.എം. അലി സംസ്ഥാന സമിതി ഭാരവാഹിയായതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. നിലവിൽ സംസ്ഥാന ട്രഷററായിരുന്ന ഹമീദ് കൊമ്പത്ത് മണ്ണാർക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും ജില്ല വിദ്യാഭ്യാസ സമിതി, ക്യു.ഐ.പി മോണിറ്ററിങ് കമ്മിറ്റി, എസ്.എസ്.എ പർച്ചേസ് കമ്മിറ്റി തുടങ്ങിയവയിൽ അംഗവുമാണ്. ജില്ല ജോയൻറ് സെക്രട്ടറിമാരായി ടി. നാസർ (പട്ടാമ്പി), എം.എൻ. നൗഷാദ് (തൃത്താല) എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തിൽ വൈസ് പ്രസിഡൻറ് പി. ഉണ്ണീൻകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കരീം പടുകുണ്ടിൽ, സി.എം. അലി, ജില്ല സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, പി.പി.എ. നാസർ, പി. അബ്്ദുന്നാസർ, ഹംസത്ത് മാടാല, സഫ്വാൻ നാട്ടുകൽ, ഷിഹാബ് ആളത്ത്, പി. അൻവർ സാദത്ത്, പി. ജമാലുദ്ദീൻ, പി.സി.എം. അഷ്റഫ്, സലീം നാലകത്ത്, എം.കെ. അൻവർ സാദത്ത്, കെ. ഷറഫുദ്ദീൻ, കെ. ജാഫറലി, കെ.ടി. യൂസഫ്, എൻ. ഷാനവാസലി, ടി.കെ.എം. ഹനീഫ, പി. ഫിറോസ് ബാബു, പി.പി. ഹംസ, കെ.എ. മനാഫ് എന്നിവർ സംസാരിച്ചു. KSTU Jilla Presidet Hameed Kombath
Show Full Article
TAGS:LOCAL NEWS 
Next Story