Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅയൽക്കാരിയെ...

അയൽക്കാരിയെ ഭീഷണിപ്പെടുത്തിയതിന് ബോണ്ടും നല്ല നടപ്പും

text_fields
bookmark_border
അയൽക്കാരിയെ ഭീഷണിപ്പെടുത്തിയതിന് പിഴയും നല്ല നടപ്പും പാലക്കാട്: അയൽക്കാരിയെ ഭീഷണിപ്പെടുത്തിയതിന് മുൻ റെയിൽേവ ഉദ്യോഗസ്ഥന് 10,000 രൂപ പിഴയും ഒരുവർഷം നല്ല നടപ്പും ശിക്ഷ. സ്വന്തം പുരയിടത്തിലെ തെങ്ങിൽനിന്ന് നാളികേരം ഇടുേമ്പാൾ അയൽക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയതിനാണ് മലമ്പുഴ കടുക്കാംകുന്നം വാരണി അക്കരക്കാട് പുഴയ്ക്കൽ വീട്ടിൽ ആറുമുഖൻ എന്ന ആറുവിനെ (60) പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് (മൂന്ന്) എം. സുഹൈബ് ശിക്ഷിച്ചത്. 2011 ജൂൺ ഒമ്പതിന് മലമ്പുഴ കടുക്കാംകുന്നം വാരണിയിലെ പൂവത്തിങ്കൽ വീട്ടിൽ സതീഷ്കുമാറി‍​െൻറ ഭാര്യ പി.ടി. വൽസലയെ വേലി മാറ്റിതന്നില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. മലമ്പുഴ പൊലീസ് സ്റ്റേഷ‍ൻ ചുമതല വഹിച്ചിരുന്ന അസി. സൂപ്രണ്ട് ഓഫ് പൊലീസ് കെ. കാർത്തിക് അന്വേഷണം നടത്തി മലമ്പുഴ പൊലീസ് കുറ്റപത്രം നൽകിയ കേസിൽ േപ്രാസിക്യൂഷനുവേണ്ടി സീനിയർ അസി. പബ്ലിക് േപ്രാസിക്യൂട്ടർ പി. േപ്രംനാഥ് ഹാജരായി. കർഷകർ ജലവകുപ്പ് ഉദ്യോഗസ്ഥരെ ഉപരോധിച്ചു ചിറ്റൂർ: ജലസംഭരണികൾ ആഴപ്പെടുത്തുന്ന പ്രവൃത്തികൾക്കായുള്ള പ്രോജക്ട് നടപ്പാക്കാൻ അനാസ്ഥ കാണിച്ചെന്നാരോപിച്ച് കർഷകർ ചിറ്റൂർ ജലസേചന വകുപ്പ് ജീവനക്കാരെ ഉപരോധിച്ചു. ചിറ്റൂർ നിയോജക മണ്ഡലത്തിലെ കമ്പാലത്തറ, വെങ്കലക്കയം, കുന്നമ്പിടാരി എന്നീ ഏരികളിൽ ചളിയും മണലും നീക്കം ചെയ്ത് സംഭരണശേഷി വർധിപ്പിക്കാനുള്ള പ്രവൃത്തിയാണ് അധികൃതരുടെ അനാസ്ഥമൂലം നടക്കാതെ പോയത്. പ്രോജക്ട് സമർപ്പിക്കാൻ വൈകിയതിനാൽ ഇനി ഒരുവർഷം കാത്തിരിക്കേണ്ടി വരും. നീക്കംചെയ്യുന്ന ചളിയും മണലും വിൽപന നടത്തുന്നതിലൂടെ സർക്കാറിന് 100 കോടിയോളം വരുമാനം ലഭിക്കുമെന്നും കർഷകർ പറഞ്ഞു. കേരള ഇറിഗേഷൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് പ്രോജക്ട് നൽകാത്തതാണ് ഈ വർഷം പദ്ധതി മുടങ്ങാൻ കാരണമെന്ന് ജലസേചന വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. ഏരികളിൽനിന്ന് നീക്കം ചെയ്യുന്ന ചളിക്കും മണലിനും പ്രത്യേകം എസ്റ്റിമേറ്റ് ഉണ്ടാക്കേണ്ടതിനാലാണ് കാലതാമസമെന്ന് കെ.ഇ.ആർ.ഐ വ്യക്തമാക്കിയെങ്കിലും കഴിഞ്ഞ നവംബറിൽതന്നെ ഇതുസംബന്ധിച്ച കത്ത് നൽകിയിട്ടുള്ളതായി ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു. കഠിനമായ വരൾച്ച നേരിടുന്ന കിഴക്കൻ മേഖലയിലുള്ള പ്രസ്തുത ജലസംഭരണികളുടെ ശേഷി വർധിപ്പിച്ചാൽ നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി, തത്തമംഗലം, എലപ്പുള്ളി തുടങ്ങിയ പഞ്ചായത്തുകളിലെ 100 ഏക്കർ കൃഷിയെ വരൾച്ചയിൽനിന്ന് രക്ഷിക്കാനും കുടിവെള്ളക്ഷാമം പരിഹരിക്കാനും കഴിയും. നിലവിൽ ഈ മൂന്ന് ജലസംഭരണിയിലും കൂടി 6.913 ദശലക്ഷം ഘനയടിയാണ് സംഭരണശേഷി. ചളിയും മണലും നീക്കിയാൽ 13.102 ദശലക്ഷം ഘനയടി വെള്ളം എൻജിനീയർ രാജൻ അറിയിച്ചതോടെ പെരുമാട്ടി, പട്ടഞ്ചേരി, നല്ലേപ്പിള്ളി, തത്തമംഗലം തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് പ്രതിഷേധവുമായെത്തിയ കർഷകർ പിരിഞ്ഞുപോയി. ആർ. പങ്കജാക്ഷൻ, എസ്. വിനോദ് ബാബു, കെ.വി. സുദേവൻ, കെ. സജീവൻ, കെ. രാജീവൻ, ജി. വേലായുധൻ, കെ. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ഇ.എം.എസ്-എ.കെ.ജി ദിനാചരണം വടക്കഞ്ചേരി: ഇ.എം.എസ്-എ.കെ.ജി ദിനാചരണത്തി‍​െൻറ ഭാഗമായി സി.പി.എം കിഴക്കഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ഇളവമ്പാടം സ്കൂളിൽ നടന്ന പരിപാടി സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. ബാലൻ, പി.എൻ. രവീന്ദ്രൻ, പി.എം. കലാധരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story