Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightധാന്യകൃഷിയില്‍ മികച്ച...

ധാന്യകൃഷിയില്‍ മികച്ച വിളയുമായി കർഷകൻ

text_fields
bookmark_border
പൂക്കോട്ടുംപാടം: നെല്‍കൃഷിക്ക് ശേഷം ഇടവിളയായി ധാന്യവിളകള്‍ ഉല്‍പ്പാദിപ്പിച്ച് വിജയം നേടുകയാണ്‌ ചേലോട് പാടശേഖരത്തിലെ നെല്‍കര്‍ഷകന്‍ കാരാട്ട് സുധാകരന്‍ നായര്‍. ത‍​െൻറ ഒരേക്കര്‍ നെല്‍പാടത്ത് മകര കൊയ്ത്തിനു ശേഷമാണ് എള്ള്, ഉഴുന്ന് എന്നീ ധാന്യവിളകള്‍ പാകിയത്‌. മുന്‍ കാലങ്ങളില്‍ പറമ്പുകളില്‍ കൃഷി ചെയ്തിരുന്ന ധാന്യവിളകളാണ് പരീക്ഷണടിസ്ഥാനത്തില്‍ പാകിയത്‌. അമരമ്പലം കൃഷിഭവ‍​െൻറയും ഗ്രാമപഞ്ചായത്തി‍​െൻറയും നേതൃത്വത്തില്‍ വൈവിധ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതി‍​െൻറ ഭാഗമായി സഹായങ്ങള്‍ ലഭിച്ചതോടെ ധാന്യകൃഷി തിരിച്ചു പിടിക്കുകയായിരുന്നു. എന്നാല്‍ ഈ കൃഷിയില്‍ രണ്ടിലും മികച്ച വിളവു ലഭിച്ചതായി സുധാകരന്‍ നായര്‍ പറഞ്ഞു. വിളവെടുപ്പുത്സവം അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ലിജു എബ്രഹാം പദ്ധതി വിശദീകരിച്ചു. സ്ഥിരസമിതി അംഗങ്ങളായ അനിതാ രാജു, സുരേഷ് കുമാർ കളരിക്കൽ, വാർഡ് അംഗം ശോഭന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story