Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടാലൻറ് ലാബ് പദ്ധതിക്ക് ...

ടാലൻറ് ലാബ് പദ്ധതിക്ക് അഞ്ചച്ചവിടി സ്‌കൂളില്‍ തുടക്കം

text_fields
bookmark_border
കാളികാവ്: വണ്ടൂര്‍ ബി.ആര്‍.സിക്ക് കീഴില്‍ ടാലൻറ് ലാബ് പദ്ധതിക്ക് അഞ്ചച്ചവിടി സ്‌കൂളില്‍ തുടക്കമായി. 22 ഇനങ്ങളിലായി യു.പി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതാണ് പദ്ധതി. ഒഴിവുദിനങ്ങളിലാണ് പരിശീലനം നല്‍കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ട പരിശീലനങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചത്. കുട്ടികള്‍ക്ക് താല്‍പര്യമുള്ള മേഖല തെരഞ്ഞെടുക്കാന്‍ അവസരം നല്‍കിയാണ് ഏതു വിഭാഗത്തില്‍ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത്. കല, കായിക, പ്രവൃത്തിപരിചയ മേഖലകളാണ് ടാലൻറ് ലാബില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നീന്തല്‍, ഫുട്ബാള്‍, ക്രിക്കറ്റ്, വോളിബാള്‍ തുടങ്ങിയ 22ഓളം ഇനങ്ങളില്‍ കായിക പരിശീലനങ്ങളും പ്രവൃത്തി പരിചയ പരിശീലനങ്ങളുമാണ് നല്‍കുന്നത്. അഞ്ചച്ചവിടി സ്‌കൂളിന് സമീപം പരിയങ്ങാട് പുഴയിലാണ് നീന്തല്‍ പരിശീലനം നല്‍കുന്നത്. മുജീബ് റഹ്മാന്‍, ബാബു എന്നിവര്‍ക്ക് പുറമെ സ്‌പെഷ്യലിസ്റ്റ് അധ്യാപകരായ യുസുഫലി, രഞ്ജിത്ത്, ജബ്ബാര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story