Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഡാർ കണ്ണിറുക്കൽ...

'അഡാർ കണ്ണിറുക്കൽ' നിരീക്ഷിക്കാൻ ക്ലാസ്​റൂമിൽ സി.സി.ടി.വി

text_fields
bookmark_border
കോയമ്പത്തൂർ: സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയമായ 'അഡാർ ലൗ' സിനിമയിലെ നായിക പ്രിയ വാര്യരുടെ 'കണ്ണിറുക്കൽ' വിദ്യാർഥികൾ അനുകരിച്ചുതുടങ്ങിയത് അധികൃതർക്ക് തലവേദനയായി. നഗരത്തിലെ പ്രമുഖ സ്വകാര്യ ആർട്സ് ആൻഡ് സയൻസ് കോളജിലാണ് സംഭവം. അധ്യാപകരും രക്ഷിതാക്കളും ഇതുമായി ബന്ധപ്പെട്ട് മാനേജ്മ​െൻറിനോട് പരാതിപ്പെട്ടു. കണ്ണിറുക്കൽ നിരീക്ഷിക്കാൻ ക്ലാസ്മുറികളിലും വരാന്തകളിലും സി.സി.ടി.വി കാമറ സ്ഥാപിച്ചു. ഇതുസംബന്ധിച്ച് പ്രിൻസിപ്പൽ സർക്കുലറും ഇറക്കി. കണ്ണിറുക്കൽ പോലെ അപമര്യാദയായി പെരുമാറിയാൽ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുെമന്നാണ് സർക്കുലർ. കോളജ് കാമ്പസ് കാമറ നിരീക്ഷണത്തിലാണെന്നും മുന്നറിയിപ്പുണ്ട്. സംഭവം വിവാദമായതോടെ കോളജധികൃതർ നോട്ടീസ് ബോർഡിൽനിന്ന് സർക്കുലർ എടുത്തുമാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story