Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപിടിയിലായത് അന്തർ...

പിടിയിലായത് അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി

text_fields
bookmark_border
വാളയാർ: ഹഷീഷ് കടത്തിൽ പിടിയിലായ രാജേഷ് അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി. ശരവേഗത്തിൽ വാഹനവുമായി പായുന്നതിനുള്ള കഴിവാണ് ലഹരികടത്ത് സംഘത്തിലേക്ക് രാജേഷിനെ എത്തിക്കുന്നത്. പീരുമേട് റേഞ്ചിനു കീഴിൽ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് പരിക്കേൽപിച്ച് സ്പിരിറ്റ് കടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയിരിക്കെയാണ് പ്രതി വീണ്ടും വൻ ലഹരിമരുന്ന് ശേഖരവുമായി എക്സൈസി​െൻറ പിടിയിലാകുന്നത്. ആന്ധ്രപ്രദേശിലെ വെസ്റ്റ ഗോദാവരിയിൽ നിന്ന് തമിഴ്നാട് വഴിയാണ് ഹഷീഷ് കേരളത്തിലേക്കെത്തിച്ചത്. ഇവിടങ്ങളിൽ ചെക്ക്പോസ്റ്റിലെയും പൊലീസി​െൻറയും എക്സൈസി​െൻറയും പരിശോധന മറികടന്നാണ് ഇയാൾ കേരളത്തിലേക്കെത്തിയത്. അസി. എക്സൈസ് കമീഷണർ എം.എസ്. വിജയൻ, ഇൻസ്പെക്ടർമാരായ എം. സുരേഷ്, ജി.എ. ശങ്കർ, പി.വി.ഒമാരായ കെ.എസ്. സുജിത്ത്, ജയപ്രകാശ്, വിപിൻദാസ്, സന്തോഷ്കുമാർ, പി.എൻ. രാജേഷ്കുമാർ, മുഹമ്മദ് ഷെരീഫ്, ലോതർ എൽ. പെരേര, സജീവ്, സി.ഇ.മാരായ രതീഷ്, വിനു, അജിത്ത്, സുനിൽകുമാർ, സദ്ദാം ഹുസൈൻ, അജീഷ്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story